വൈക്കം നഗരസഭയുടെ ഗുരുതരവീഴ്ചകൾ കണ്ടെത്തി ഓഡിറ്റ് റിപ്പോർട്ട്. 17 കോടി 50 ലക്ഷത്തിലധികം രൂപയാണ് നഗരസഭയുടെ ബാധ്യതയെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും വരുമാനസ്രോതസ്സുകൾ പ്രയോജനപ്പെടുത്താതെ അലംഭാവം തുടരുകയാണെന്നാണ് ഓഡിറ്റ് റിപ്പോർട്ട് പറയുന്നത്  

തെരുവുവിളക്കുകളുടെ വൈദ്യുതി ചാര്‍ജ് കുടിശിഖ 68 ലക്ഷത്തി 42 ആയിരം രൂപ. പൊതുടാപ്പുകളുടെ വെള്ളക്കരം 10 കോടി,കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ വായ്പ 3കോടി 32 ലക്ഷം..UDF ഭരിക്കുന്ന വൈക്കം നഗരസഭയുടെ അടയ്ക്കാനുള്ള ബില്ലുകളുടെ ലിസ്റ്റ് നീളുകയാണ്...ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി ആസൂത്രണം ചെയ്തതും തുടര്‍പ്രവര്‍ത്തനങ്ങളിൽ തുടരുന്ന  അലംഭാവവുമാണ് നഗരസഭയെ കടക്കെണിയിൽ ആക്കിയത്.നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്‌സ്, റസ്റ്റ് ഹൗസ്, ടൗണ്‍ ഹാള്‍ തുടങ്ങിയവ നിർമ്മാണത്തിലെ അപാകതമൂലം വരുമാനമില്ലാതെ ബാധ്യതയായി. ഇവിടങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന മുറികളെപ്പറ്റി നഗരസഭക്ക് തന്നെ അറിയില്ല. വാടക ഇനത്തിൽ ലഭിക്കേണ്ട 41 ലക്ഷത്തി ഇരുപതിനായിരം രൂപ പിരിച്ചെടുത്തിട്ടില്ലെന്നും നികുതി കുടിശിഖ ഉണ്ടെന്നും ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്.സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അലംഭാവത്തിൽ 2 കോടി 91 ലക്ഷം രൂപയാണ് സർ‍ക്കാരിലേക്ക്  തിരികെ പോയത്. അനുദിനം കടക്കണിയിലേക്ക് പോകുമ്പോഴും പ്രശ്നങ്ങൾ പരിഹരിക്കാൻ ചെറുവിരൽ അനക്കാത്ത നഗരസഭക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

Audit report found serious failures of vaikom municipal corporation