Morning-Express-HD_bramacinema

കൊച്ചിയില്‍ കത്തിയെരിഞ്ഞ‌ ബ്രഹ്മപുരം ഇനി തിയറ്ററുകളിലേക്ക്. ഷാജോണ്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഇതുവരെ' എന്ന ചിത്രം സംവിധാനം ചെയ്തതിരിക്കുന്നത് അനില്‍ തോമസാണ്. ബ്രഹ്മപുരം മാലിന്യപ്ളാന്റിന്റെ ചരിത്രത്തിലുണ്ടായ വലിയ തീപിടിത്തത്തിന്റെ ഒന്നാംവാര്‍ഷികത്തിലാണ് ഇതുവരെ എന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.

 

ബ്രഹ്മപുരം മാലിന്യപ്ളാന്റിന്റെ തുടക്കം മുതല്‍ ഇതുവരെയുണ്ടായ സംഭവവികാസങ്ങളാണ് സിനിമ ചര്‍ച്ചചെയ്യുന്നത്.  ചിത്രപ്പുഴയുടെയും കടമ്പ്രയാറിന്റെയും ഇടയിലുള്ള ബ്രഹ്മപുരം. ഒട്ടേറെ കുടുംബങ്ങള്‍ കിടപ്പാടം വിട്ടിറങ്ങിയ ബ്രഹ്മപുരത്ത് മനുഷ്യന്‍ നശിപ്പിച്ച പരിസ്ഥിതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിക്രമന്‍നായര്‍ എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഷാജോണാണ്. 

 

 

ഷാജോണിനെകൂടാതെ പ്രേംപ്രകാശ് ,വിജയകുമാര്‍, മനുരാജ്, ലത ദാസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കര്‍ണാടക രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ 'ഇതുവരെ'യുടെ സംവിധായകനാണ് അനില്‍ തോമസ്.  കൊച്ചിയിലും കാന്തല്ലൂരിലും അടക്കം വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്

.

Movie Based On Brahmapuram Fire To HIt Screens Soon