മിച്ചഭൂമി ക്രയവിക്രയം നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ തിരുവമ്പാടി മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസില്‍നിന്ന് ലാന്‍ഡ് ബോര്‍ഡ് വീണ്ടും വിശദീകരണം തേടും. ഭൂമി തന്‍റേതല്ല എന്നായിരുന്നു ജോര്‍ജ് എം തോമസിന്‍റെ വാദം. മിച്ചഭൂമി കൈവശപ്പെടുത്താന്‍ ജോര്‍ജ്, എം.എല്‍.എ പദവി ദുര്‍വിനിയോഗം ചെയ്തോയെന്നും അന്വേഷിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
മിച്ചഭൂമിയെന്ന് കണ്ടെത്തിയ 16.40 ഏക്കറില്‍ ഒരേക്കര്‍ ജോര്‍ജ് എം തോമസ് മറ്റൊരാള്‍ക്ക് കൈമാറി പിന്നീട് ഭാര്യയുടെ പേരില്‍ തിരികെവാങ്ങിയെന്നാണ് ലാന്‍ഡ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. 2001ല്‍ അഗസ്റ്റിനെന്ന വ്യക്തിക്ക് കൈമാറിയ ഭൂമി 21 വര്‍ഷത്തിനുശേഷം, 2022ല്‍ ഭാര്യ ആനീസ് ജോര്‍ജിന്‍റെ പേരിലാണ് തിരികെ വാങ്ങിയത്. ഭൂമി തന്‍റേതല്ല എന്നായിരുന്നു ജോര്‍ജ് എം തോമസിന്‍റെ നേരത്തെയുള്ള വാദം. പുതിയ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ലാന്‍ഡ് ബോര്‍ഡ് വീണ്ടും ജോര്‍ജിന്‍റെ വിശദീകരണം തേടും. നേരത്തെയുള്ള മിച്ചഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡ് വാദംകേള്‍ക്കല്‍ നടപടിക്രമങ്ങള്‍ തുടരുകയാണ്.
സ്ഥലവും രേഖകളും പരിശോധിച്ചാണ് ലാന്‍ഡ് ബോര്‍ഡ് ഉദ്യോസ്ഥന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് റിപ്പോര്‍ട്ട് നല്‍കിയത്. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായശേഷമാകും തുടര്‍നടപടി. പരിശോധനാവേളയില്‍ പരാതിക്കാരെ കാണാതെ മടങ്ങാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തിനൊടുവിലാണ് തെളിവുകള്‍ സ്വീകരിച്ചത്.
Land Board sought an explanation on finding that surplus land had been bought and sold