ഭൂപതിവ് ചട്ടം നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും വിഞ്ജാപനമിറക്കാതെ സര്‍ക്കാരിന്‍റെ മെല്ലപ്പോക്ക്. ഒരാഴ്ചയ്ക്കകം വിഞ്ജാപന ഇറക്കുക്കുമെന്നായിരുന്നു കഴിഞ്ഞ മാസം 19ന് റവന്യൂ മന്ത്രി പ്രഖ്യാപിച്ചത്. ചട്ടഭേദഗതി വൈകുന്നതില്‍ കൃത്യമായ ഉത്തരം റവന്യൂ വകുപ്പ് നല്‍കുന്നുമില്ല.
ഭൂപതിവ് ചട്ടം നിയമസഭാ സബ്ജക്ട് കമ്മിറ്റി ഭേദഗതികളോട് അംഗീകരിച്ചത് സെപ്റ്റംബര്‍ 19നാണ്. ഒരാഴ്ചക്കക്ക ചട്ടഭേദഗതി വിഞ്ജാപമാവുമെന്നും തൊട്ടടുത്ത ദിവസം മുതല് തുടര്‍ന്ന് ജനങ്ങള്‍ക്ക് ക്രമവല്‍കരണത്തിന് അപേക്ഷിക്കാമെന്നായിരുന്നു റവന്യൂ മന്ത്രി അന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഒക്ടോബര്‍ ആറു ആയിട്ടും വിജ്ഞാപനമിറങ്ങിയിട്ടില്ല. എന്തുകൊണ്ടാണ് വിജ്ഞാപനത്തില്‍ മെല്ലെപ്പോക്ക് എന്നതില്‍ കൃത്യമായ ഉത്തരം റവന്യൂ വകുപ്പിനുമില്ല. അന്തിമ അനുമതിക്കായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയ ഫയല്‍ ഇതുവരെയും തിരികെ എത്തിയിട്ടില്ലെന്നതാണ് ലഭിക്കുന്ന വിവരം. ഏതെങ്കിലും തരത്തിലുള്ള ആശയകുഴപ്പം കൊണ്ടാണോ വിജ്ഞാപനത്തിന് അനുമതിയാവാത്തത് എന്ന സംശയം ഉയരുകയാണ്.
മലയോര കര്‍ഷകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതിയുടെ വിജ്ഞാപനത്തിലെ ആശയകുഴപ്പം വീണ്ടും ആശങ്കയുയര്‍ത്തും. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് വിഞ്ജാപനമായില്ലെങ്കില്‍ കെട്ടിടങ്ങളുടെ ക്രമവത്കരണം കൂടുതല്‍ സങ്കീര്‍ണമാവും. യഥാര്‍ഥ്യമാവുമെന്നതില്‍ വീണ്ടും ആശയകുഴപ്പത്തിലേക്ക് നീങ്ങുകയാണ്. ചട്ടപ്രകാരം നിര്‍മിച്ച വീടുകളൊന്നും ക്രമവൽക്കരിക്കേണ്ടതില്ലെന്നാണ് റവന്യൂമന്ത്രി കെ രാജന്‍ വ്യക്തമാക്കിയത് . റബർ കൃഷിക്കും മറ്റും നല്‍കിയ പട്ടയഭൂമിയില്‍ വെച്ച വീടുകള്‍ മാത്രം ക്രമപ്പെടുത്തിയാല്‍ മതിയെന്നും റവന്യൂമന്ത്രി സൂചിപ്പിച്ചിരുന്നു.