chess-championship

തിരുവനന്തപുരത്ത് നടക്കുന്ന ചെഗ്‍വേര ചെസ് ചാംപ്യന്‍ഷിപ്പില്‍ , ലോക ചെസ്സിന് ഇന്ത്യ സംഭാവന ചെയ്ത പ്രതിഭകളുടെ അപൂര്‍വ്വ മാറ്റുരക്കല്‍. ലോക ചെസ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തിയ പ്രഗ്നാനന്ദയും  മലയാളിയായ നിഹാല്‍ സരിനും തമ്മിലുള്ള പ്രദര്‍ശന മത്സരം ചെസ് പ്രേമികള്‍ക്ക് വിരുന്നായി. മത്സരം ഏറെ ആസ്വദിച്ചെന്നും, നിഹാല്‍ ശക്തനായ എതിരാളയായിരുന്നുവെന്നും പ്രഗ്നാനന്ദ പറഞ്ഞു.   

 

സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപരത്ത് സംഘടിപ്പിക്കുന്ന ചെ ചെസ് ടൂര്‍ണമെന്‍റില്‍ അതിഥി താരമായാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്യാനന്ദ എത്തിയത്.  പതിനെട്ടാം വയസ്സില്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തി വിസ്മയം സൃഷ്ടിച്ച പ്രഗ്യാനന്ദയെ എതിരിടാന്‍ നിയോഗിക്കപ്പെട്ടത്, ലോക ചെസ് വേദികളില്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന മലയാളി താരം നിഹാല്‍ സരിനും. ഇരുവരും തമ്മിലുള്ള മാറ്റുരക്കല്‍, കേരളത്തിലെ ചെസ് പ്രേമികള്‍ക്ക് അപൂര്‍വ്വ കാഴ്ചയായി. 

 

പത്ത് റൗണ്ട് പ്രദര്‍ശന മത്സരത്തില്‍, നിഹാലിനെ പ്രഗ്യാനന്ദ തോല്‍പ്പിച്ചു. മത്സരം കടുത്തതായിരുന്നുവെന്ന് പറഞ്ഞ പ്രഗ്യാനന്ദ, നിഹാലിന്‍റെ കരുനീക്കങ്ങളെക്കുറിച്ച് വാചാലനായി. പ്രഗ്യാനന്ദയെ എതിരിടാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം നിഹാലും പങ്കുവച്ചു. കഴിഞ്ഞ പതിനാറിന് ആരംഭിച്ച ചെ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്‍റ് ഇന്ന് അവസാനിക്കും. 

 

Che Guevara chess championship