prathyRoutemap

കളമശേരി സ്ഫോടനത്തിന് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ നടത്തിയത് ആസൂത്രിതമായ ഒരുക്കങ്ങള്‍. പ്രതിയുടെ മുന്നൊരുക്കങ്ങളും സ്ഫോടനദിവസത്തെ പ്രവര്‍ത്തികളും നോക്കാം. 

 

ഒരുക്കം - തൃപ്പുണിത്തുറയിലെ പടക്കക്കടയിൽ നിന്ന് 50 ഗുണ്ടുകൾ വാങ്ങി. കൊച്ചിയിലെ വിവിധ പമ്പുകളിൽ നിന്ന് ഏഴു പ്രാവശ്യമായി എട്ടു ലീറ്റർ പെട്രോൾ വാങ്ങി

കൊച്ചിലെ കടയിൽ നിന്ന് നാല് റിമോട്ടുകളും ആറു ബാറ്ററികളും എല്‍ഇബി ബൾബുകളും വാങ്ങി.  ആലുവ അത്താണിയിലെ തറവാട് വീടിന്‍റെ ടെറസിൽ സാധനങ്ങൾ സൂക്ഷിച്ചു. ബോംബ് നിർമിച്ചതും വീടിന്‍റെ ടറസിൽ.  

 

സ്ഫോടനദിവസത്തെ കൃത്യങ്ങള്‍: – പുലര്‍ച്ചെ 5 മണി: തമ്മനത്തെ വീട്ടിൽനിന്ന് സ്കൂട്ടറില്‍ പുറപ്പെട്ടു. 5.40  അത്താണിയിലെ തറവാട്ടു വസതിയിലെത്തി, ബോംബ് നിർമാണം തുടങ്ങി. 6.30  ബോംബ് നിര്‍മാണം പൂര്‍ത്തിയായി.7  കളമശേരി കൺവൻഷൻ സെന്‍ററിൽ എത്തി. 7.10  രണ്ടു കസേരകൾക്കിടയിൽ രണ്ടു സഞ്ചികളിലായി ആറ് ബോംബുകൾ വച്ചു. 8.30  സഞ്ചികൾക്ക് സമീപമെത്തി ബോംബിലെ ബാറ്ററി ഓൺ ചെയ്തു. 9.35  ഹാളിന് പുറകിലിരുന്ന് റിമോർട്ടിൽ വിരലമർത്തി ; രണ്ട് സ്ഫോടനം 

10.45 കൊരട്ടിയിലെ ലോഡ്ജിൽ എത്തി മുറിയെടുത്തു. എഫ്ബി ലൈവ് വിഡിയോ ചിത്രീകരിച്ചു. 11.15ലോഡ്ജിൽ നിന്നിറങ്ങി ഭക്ഷണം കഴിച്ചു. പതിനൊന്നേ മുക്കാലോടെ കൊടകര സ്‌റ്റേഷനിൽ കീഴടങ്ങി.