സ്വപ്നങ്ങള്‍ പലതുണ്ടാവുമെങ്കിലും വിചിത്രമായൊരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിലാണ് കാനഡയിലെ ടൊറന്റോയില്‍ നിന്നുള്ളൊരു വ്യക്തി. തന്റെ സ്വപ്നം നടത്താനായി അയാള്‍ ഓടിയത് 1105 കിലോമീറ്ററാണ്.
ഫിറ്റ്നസും സാങ്കേതിക വിദ്യയും കലയും ചേര്‍ത്ത്കൊണ്ട് തന്റെ റൂട്ട്മാപ്പില്‍ വലിയൊരു നൃത്തരൂപം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു വര്‍ഷമാണ് തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അദ്ദേഹമെടുത്ത സമയം. അതിനായി തന്റെ ഓരോ ചുവടും കൃത്യമായി മാപ്പില്‍ ഉള്‍പ്പെടുത്തി വച്ചിരുന്നു.
ജിപിഎസ് ട്രാക്കിങ്ങാണ് അദ്ദേഹം ഈ ലക്ഷ്യത്തിനായി ഉപയോഗിച്ചത്. അങ്ങിനെ അയാള്‍ തന്റെ റൂട്ട്മാപ്പില്‍ വലിയൊരു നൃത്തരൂപമുണ്ടാക്കിയെടുന്നു. സമൂഹമാധ്യമം അത് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ പലരും ഇത് എഡിറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ടും രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ 12 ദശലക്ഷത്തിലധികം ആളുകള്‍ അത് കാണുകയും ചെയ്തിട്ടുണ്ട്. റൂട്ട്മാപ്പിന്റെ ആനിമേറ്റഡ് ചിത്രം കാണിക്കുന്ന ജിഫും എക്സ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.