മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാന്‍ കാനഡ. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ ഇന്ത്യാ സന്ദര്‍ശനത്തോട് മുന്നോടിയായാണ് തീരുമാനം. ഈ ആഴ്ചയാണ് കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്.
നിലവില്‍ മുംബൈ ഭീകരാക്രമണത്തില്‍ കുറ്റവിചാരണ കാത്ത് ഇന്ത്യയുടെ കസ്റ്റഡിയിലാണ് തഹാവൂര്‍ റാണയുള്ളത്. പാക്കിസ്ഥാനില്‍ ജനിച്ചുവളര്‍ത്ത റാണ 1997ലാണ് കാനഡയിലേക്ക് കുടിയേറിയത്. യുഎസാണ് റാണയെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറിയത്. കഴിഞ്ഞ ഏപ്രില്‍ 10 മുതല്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ് തഹാവൂര്‍ റാണ.
65കാരനായ റാണയ്ക്ക് 160 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്‍റെ ഗൂഢാലോചനയിലും തയാറെടുപ്പുകളിലും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാക് ഭീകരസംഘടനയായ ലഷ്കറെ തയിബയാണ് മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍.
ENGLISH SUMMARY:
Canada has decided to revoke the citizenship of Tahawwur Rana, one of the key conspirators behind the 2008 Mumbai attacks. The move comes ahead of Canadian Prime Minister Mark Carney’s upcoming visit to India, which is scheduled for this week. Tahawwur Rana is currently in India’s custody, awaiting trial in connection with the Mumbai terror attacks. Born and raised in Pakistan, Rana migrated to Canada in 1997. He was originally arrested in the United States and later extradited to India. Since April 10 last year, he has been in the custody of the NIA.