canada-crime

Image; X, @TRobinsonNewEra

TOPICS COVERED

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ 9പേരെ വെടിവച്ചു കൊലപ്പെടുത്തിയത് 18കാരിയായ ട്രാന്‍സ് വനിതയെന്ന് റിപ്പോര്‍ട്ട്.കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കൊലപാതകത്തില്‍ 25ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. 

ജെസെ വാന്‍ റൂട്ട്സെല്ലാര്‍ എന്ന ബ്രിട്ടിഷ് കൊളംബിയയിലെ കൊലപാതകക്കേസ് പ്രതിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായ ജെസെ സ്കൂളിലെത്തി കൂട്ടക്കൊല നടത്തും മുന്‍പ് അമ്മയേയും അര്‍ധ സഹോദരനേയും കൊലപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. ഇവരെ രണ്ടുപേരെയും കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ജെസ സ്കൂളിലെത്തുന്നത്. 

2400ഓളം പേര്‍ താമസിക്കുന്ന ബ്രിട്ടിഷ് കൊളംബിയയിലെ ടംമ്പുലര്‍ റിഡ്ജിലാണ് കൂട്ടക്കൊലപാതകം നടന്നത്. സംഭവത്തിനു ശേഷം ജെസ സ്വയം വെടുയിര്‍ത്ത് മരിച്ചിരുന്നു. പുരുഷനായി ജനിച്ച ജെസ നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ സ്കൂളില്‍ നിന്നും പഠനം നിര്‍ത്തിപ്പോയതെന്ന് പൊലീസ് കമാന്‍റര്‍ ഡ്വയ്നെ മക്ഡൊണാള്‍ഡിനെ ഉദ്ധരിച്ച് എഎഫ്പി  റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രതിക്ക് മുമ്പ് തോക്കിന് ലൈസൻസ് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കാലഹരണപ്പെട്ടു.  കൂടാതെ വീട്ടില്‍ നിന്നും നേരത്തേ തോക്ക് പിടിച്ചെടുക്കുയും പിന്നീട് തിരിച്ചു നല്‍കുകയും ചെയ്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തേ തന്നെ മനോവൈകല്യം പ്രകടപ്പിച്ചിരുന്ന ജെസയെ കുറിച്ചന്വേഷിക്കാനായി പൊലീസ് ഇവിടെ പലതവണ വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 

കൊലയാളി ഉള്‍പ്പെടെ 9 പേരായിരുന്നു ബ്രിട്ടിഷ് കൊളംബിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 39കാരിയായ അമ്മയേയും 11കാരനായ അര്‍ധ സഹോദരനേയും കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരുമായി പ്രത്യേകിച്ച് എന്തെങ്കിലും ബന്ധമോ പ്രശ്നമോ ജെസയ്ക്കുള്ളതായും റിപ്പോര്‍ട്ടില്ല. ടീച്ചറും അഞ്ച് വിദ്യാര്‍ഥികളും ഉള്‍പ്പെടെയാണ് സ്കൂളില്‍ കൊല്ലപെട്ടത്. കൂട്ടക്കൊലയ്ക്കുള്ള കാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.  

ENGLISH SUMMARY:

Canada shooting: A transgender woman, Jesse Van Rootselaar, is reported to have killed 9 people in British Columbia, Canada. This shocking incident marks one of the largest massacres in Canadian history, with over 25 people injured.