എറണാകുളം കളമശ്ശേരിയിലെ കാര്‍ബോറാണ്ടം യൂണിവെഴ്സല്‍ ലിമിറ്റഡ് കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 40ല്‍ അധികം വീടുകള്‍ക്ക് കേടുപാടുണ്ടായതായി നാട്ടുകാര്‍. വീടുകളുടെ ഭിത്തികള്‍ക്കുംവാതിലുകള്‍ക്കും വിള്ളലുണ്ടായതിനൊപ്പം ചിലയിടത്ത് ഓടുകളും അടര്‍ന്നുവീണു. എന്നാല്‍ ഉണ്ടായത് പൊട്ടിത്തെറിയല്ലെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
ഇന്നലെയാണ് പുലര്‍ച്ചെയാണ് വന്‍ ശബ്ദവും പൊട്ടിത്തെറിയും ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പൊട്ടിത്തെറിയല്ല. ഉരുകിയ അലുമിനിയം ഫര്‍ണസില്‍ നിന്ന് ലീക്കായതാണെന്നാണ് കമ്പനിയുടെ വിശദീകരണം. വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ നടപടി ഉടനുണ്ടാകുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.