ഹൈക്കോടതി കെട്ടിടത്തിനകത്തെ വലയിൽ കുടുങ്ങിയ നായയെ പുറത്തെടുത്ത രീതിയിക്ക് വ്യാപക വിമർശനം. പത്തടി ഉയരത്തിലുള്ള വല കീറി നായയെ കുത്തി താഴേക്കിട്ടതാണ് പ്രതിഷേധത്തിന് കാരണം. അഗ്നിരക്ഷാസേനയും, ഹൈക്കോടതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് നായയെ പുറത്തെടുത്തത്. നിലത്ത് വീണ നായ മുടന്തി ഞെരങ്ങി ഓടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നായയെ ക്രൂരമായ രീതിയിൽ പുറത്തെടുത്ത നടപടിയിൽ ഹൈക്കോടതി ഇടപെടണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം. ഇന്നലെയാണ് ഹൈക്കോടതി കെട്ടിടത്തിനുള്ളിലെ വലയിൽ നായ കുടുങ്ങിയത്.