ഓണം കഴിഞ്ഞതോടെ സംസ്ഥാനത്ത് പച്ചക്കറിവിലയില്‍ വന്‍ ഇടിവ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിവരവ് കൂടിയതും ഓണത്തിന് ശേഷമുള്ള വിപണി മാന്ദ്യവുമാണ് വില കുറയാന്‍ കാരണം. മിക്കയിനങ്ങള്‍ക്കും പത്തുമുതല്‍ ഇരുപത് രൂപവരെയാണ് ഒരാഴ്ച്ചയ്ക്കിടെ കുറഞ്ഞത്.
150 രൂപയില്‍ നിന്ന് തക്കാളിവില 15 ലേക്ക് കൂപ്പുകുത്തി. സവാള കിലോയ്ക്ക് 30 രൂപ മാത്രം. ഇരുനൂറും കടന്ന ഇഞ്ചിവില ആരുമറിയാത 120 ലെത്തി. വെണ്ട, പയര്‍, ബീന്‍സ്, കാരറ്റ് എന്നിവയെല്ലാം ഇപ്പോളെത്തിയാല്‍ കൈനിറയെ വാങ്ങിമടങ്ങാം. എന്നാല്‍ പച്ചക്കറിക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയുണ്ടായിരുന്ന സമയം ജനം ഒഴുകിയെത്തിയ പാളയം മാര്‍ക്കറ്റിന്ന് ആളൊഴിഞ്ഞയിടമാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കൂടിയതും ഓണത്തിനുശേഷമുള്ള വിപണി മാന്ദ്യവുമാണ് വില കുറയാന്‍ കാരണമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. അടുത്ത ദിവസങ്ങളില്‍ ഈ വില നിലവാരം തന്നെ തുടരാനാണ് സാധ്യത.