
ഓണം ആഘോഷിക്കാൻ കടൽ കടന്ന് കേരളത്തിലെത്തിയിരിക്കുകയാണ് പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകർ. യുവജനങ്ങൾക്കായി കാസർകോട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഓണാഘോഷം.
ആദ്യമായി ഓണം ആഘോഷിച്ചതിന്റെ സന്തോഷമാണ് ഇന്തോനേഷ്യക്കാരൻ ജോണിയുടെ വാക്കുകളിലുള്ളത്. നൃത്തം കളിച്ചും, വിവിധ മത്സരങ്ങളിൽ പങ്കെടുത്തും ഓണമാഘോഷിക്കാൻ ഇവർക്ക് അവസരമൊരുക്കിയത് ഫയർ ഫ്ലൈസെന്ന യുവജനങ്ങളുടെ കൂട്ടായ്മയാണ്.
മൽസരങ്ങളെല്ലാം കഴിഞ്ഞ് ഓണസദ്യയുമുണ്ടാണ് ആഘോഷങ്ങൾ അവസാനിച്ചത്. ഇനിയും ഓണമാഘോഷിക്കാൻ കേരളത്തിലെത്തണമെന്നാണ് ഇവരിൽ പലരുടെയും ആഗ്രഹം.