മെൽബൺ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ 'ഒരുമയുടെ ഓണം' എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗം ആൻ്റണി സിയാൻ ഫ്ലോൺ ഓണാഘോഷ പരിപാടികൾക്ക് ആശംസകൾ നേർന്നു.

കത്തീഡ്രൽ വികാരി ഫാ. ജിജി മാത്യു വാകത്താനം ഇന്ത്യൻ വംശജനായ ഓസ്‌ട്രേലിയൻ വ്യവസായി രാജേഷ് ജയ്‌സ്വാളിനൊപ്പം ചേർന്ന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഫാ. ജോസി കിഴക്കേതലയ്ക്കൽ, ഫാ. ലിനു ലൂക്കോസ്, ഫാ. ജിബിൻ സാബു എന്നിവരും ആശംസകൾ അറിയിച്ചു.

കേരളത്തിന്റെ തനതായ കലാരൂപങ്ങളും സാംസ്കാരിക പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. കായിക മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. ബിനിൽ ജോയ്, റോണി ഏബ്രഹാം, അലക്സ് കല്ലുപുരയ്ക്കൽ, അജയ് ഉമ്മൻ, ഡെന്നിസ് ഉലഹന്നാൻ, ബിന്ദു ഫിലിപ്പ്, ലീനാ ബിനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ENGLISH SUMMARY:

Onam celebration in Melbourne was grandly organized by St. Mary's Indian Orthodox Cathedral. The event featured cultural programs, traditional Kerala art forms, sports, and a delicious Onam Sadhya.