aifinance68

TAGS

എ.ഐ.ക്യാമറ ഇടപാടില്‍ ഉടനീളം നടന്നത് ധനവകുപ്പ് മാനദണ്ഡങ്ങളുടെ ലംഘനം. കെല്‍ട്രോണിന് കരാര്‍ നല്‍കിയതും എസ്.ആര്‍.ഐ.ടിക്ക് ഉപകരാര്‍ നല്‍കിയതും 2018 ഓഗസ്റ്റില്‍ ധനവകുപ്പ് ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ്. ക്രമക്കേടുകള്‍ തെളിയിക്കുന്ന ധനവകുപ്പ് ഉത്തരവിന്‍റെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്തുവിടുന്നു. ഉപകരാര്‍ നല്‍കിയത് ഗതാഗതവകുപ്പ് അറിയേണ്ട എന്ന മന്ത്രി പി.രാജീവിന്‍റെ വാദം തെറ്റാണെന്നും ഇതോടെ വ്യക്തമായി.

 

ഉപകരണങ്ങള്‍ വാങ്ങുന്നതിന് അക്രഡിറ്റഡ് ഏജന്‍സിക്ക് രണ്ടുതരത്തില്‍ കരാര്‍ നല്‍കാം. പി.എം.സിയായി പ്രവര്‍ത്തിക്കുന്നതിനും സ്വന്തമായി  ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും. അക്രഡിറ്റഡ് ഏജന്‍സിക്ക് മതിയായ വൈദഗ്ധ്യം ഉണ്ടെങ്കിലേ അവര്‍ക്ക് സ്വന്തമായി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നല്‍കാവൂ. ഇതിന്‍റെ ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പിനായിരിക്കും. ഇവിടെ എ.ഐ.ക്യാമറകള്‍ സ്ഥാപിച്ച് പരിചയമില്ലാത്ത കെല്‍ട്രോണിന് കരാര്‍ നല്‍കിയത് ആദ്യ വീഴ്ച. 

2. അങ്ങനെ കരാര്‍ നല്‍കുമ്പോള്‍ നല്‍കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജന്‍സിയുടേതായിരിക്കണം. 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയില്‍ നിന്നാണ് വാങ്ങുന്നതാണെങ്കില്‍ അക്രഡിറ്റഡ് ഏജന്‍സിക്ക് കരാര്‍ നല്‍കരുത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ക്യാമറകളിലും ഉപകരണങ്ങളിലും അഞ്ചുശതമാനം പോലും കെല്‍ട്രോണിന്‍റേതല്ല. കെല്‍ട്രോണ്‍, എസ്.ആര്‍.ഐ.ടിക്ക് ഉപകരാര്‍ നല്‍കിയത് ഗതാഗത വകുപ്പ് അറിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച ചോദ്യത്തിന് കഴിഞ്ഞദിവസം മന്ത്രി പി.രാജീവ് നല്‍കിയ 

 

മൂന്നാം കക്ഷിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് സുതാര്യമായ ബിഡിങ് വഴിയായിരിക്കണം. ഈ ബിഡിങ് നടപടികള്‍ ബന്ധപ്പെട്ട വകുപ്പിനും ലഭ്യമാക്കണം. പി.എം.സി ആയിട്ടാണ് അക്രഡിറ്റഡ് ഏജന്‍സി പ്രവര്‍ത്തിക്കുന്നതെങ്കില്‍ മൂന്നാം കക്ഷിയെ തിരഞ്ഞെടുക്കുന്നതില്‍ അന്തിമ തീരുമാനം ബന്ധപ്പെട്ട വകുപ്പാണ് എടുക്കേണ്ടത്. മൂന്നാം കക്ഷിക്ക് പണം നല്‍കുന്നത് വകുപ്പ് നേരിട്ടായിരിക്കണം എന്നാണ് ധനവകുപ്പ് ഉത്തരവില്‍ പറയുന്നത്. ഈ നിബന്ധനകളൊന്നും കെല്‍ട്രോണ്‍ – എസ്.ആര്‍.ഐ. ഉപകരാറില്‍ പാലിക്കപ്പെട്ടില്ല.