Higuita

TAGS

ഹിഗ്വിറ്റ പേര് വിവാദത്തിൽ സിനിമയുടെ അണിയറപ്രവർത്തകർ നിയമ പോരാട്ടത്തിലേക്ക്. ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കണമെങ്കിൽ എൻ.എസ്.മാധവൻ്റെ അനുമതി വേണമെന്ന് ഫിലിം ചേംബർ നിലപാടെടുത്തതോടെയാണ് കോടതിയെ സമീപിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയത്.  കഥാമോഷണം ആരോപിച്ച് എൻ.എസ്.മാധവൻ കത്ത് നൽകിയ സാഹചര്യത്തിലാണ് വിലക്കേർപ്പെടുത്തിയതെന്നാണ് ചേംബറിന്റെ നിലപാട്.

സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേര് നൽകിയത് ഫിലിം ചേംബർ  വിലക്കിയതിന് പിന്നാലെയാണ് സംവിധായകൻ ഹേമന്ത്.ജി.നായരും, നിർമാതാക്കളായ  ബോബി തരിയനും സജിത് അമ്മയും ചേംബർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. കഥമോഷ്ടിച്ചു വെന്ന് എൻ.എസ്.മാധവൻ പരാതി നൽകിയതിനാൽ എൻ.ഒ.സി വേണമെന്ന് ചർച്ചയിൽ ചേംബർ നിലപാടെടുത്തു. ഇതോടെ നിയമനടപടി സ്വീകരിക്കുമെന്ന് അണിയറപ്രവർത്തകർ നിലപാടെടുത്തു. സിനിമയുടെ തിരക്കഥ മോഷ്ടിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സംവിധായകൻ പറഞ്ഞു. തർക്കം തീർക്കേണ്ടത് എൻ എസ് മാധവനും അണിയറ പ്രവർത്തകരുമാണെന്ന നിലപാടിലാണ് ഫിലിം ചേംബർ.