pvr

TAGS

കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് സിനിമാ അനുഭവം ഇനി തലസ്ഥാനത്തിന് സ്വന്തം.  തിരുവനന്തപുരം ലുലു മാളിലാണ് പി വി ആർ സൂപ്പർപ്ളെക്സ് ഡിസംബർ അഞ്ച് മുതൽ പ്രവർത്തനം ആരംഭിക്കുന്നത്.

 

IMAX, 4DX ദൃശ്യാനുഭവമാണ് മലയാളികള്‍ക്ക് സ്വന്തമാകുന്നത്. 12-സ്‌ക്രീന്‍ സൂപ്പർപ്ളെക്സാണ് ലുലുവില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 

സ്‌ക്രീനുകളില്‍ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീൻ വിഭാഗമായ LUXE കാറ്റഗറിയിലുളളതാണ് .

 

ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് രൂപ കല്പന. മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്‌ളോട്ടിംഗ് ഐലൻഡ്  ഇഫക്ട് തിയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും. സെലിബ്രിറ്റി ഷെഫ് സാറാ ടോഡ് ഒരുക്കുന്ന വിഭവങ്ങളാണ്  ലക്ഷ്വറി സക്രീനുകളുടെ ആകർഷണം.