ks-chithra

മലയാളത്തിന്‍റെ സ്വരമാധുര്യം ഗായിക കെ.എസ്. ചിത്രയ്ക്ക് പഴശിരാജ ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്ക്കാരം. ഫെസ്റ്റിവല്‍ ഓഫ് ലിബര്‍ട്ടിയുടെ  ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങില്‍ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ പുരസ്ക്കാരം സമ്മാനിച്ചു. 

 

തലമുറകള്‍ ഏറ്റുപാടിയ എണ്ണമറ്റ ഗാനങ്ങള്‍ സമ്മാനിച്ച ഗായിക എന്ന നിലയ്ക്കാണ് കെ.എസ്. ചിത്രയ്ക്കുള്ള പഴശിരാജ ട്രസ്റ്റ് പുരസ്ക്കാരം. 

 

പഴശിരാജ പുരസ്ക്കാരം വലിയ ആദരവാണെന്ന് കെ.എസ്. ചിത്ര.  സംസാരിക്കുന്നതിനിടെ സദസില്‍ നിന്ന് പാട്ടുപാടണമെന്ന ആവശ്യമുയര്‍ന്നു. പഴശിരാജ പുരസ്ക്കാരമായതിനാല്‍ പഴശിരാജയില്‍ പാടിയ സ്വന്തം പാട്ടുതന്നെയാകട്ടെയെന്ന് ഗായിക.