മുന്‍മന്ത്രി സജി ചെറിയാന് ജന്മനാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വീകരണം. മന്ത്രിസ്ഥാനം രാജിവച്ചശേഷം ചെങ്ങന്നൂരിലെ കുടുംബവീട്ടില്‍ മൂന്നരയോടെയാണ് സജി ചെറിയാന്‍ എത്തിയത്. കാത്തുനിന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. ചെങ്ങന്നൂരില്‍  നടത്താനിരുന്ന ഔദ്യോഗിക സ്വീകരണ പരിപാടി  വിവാദം മുന്നില്‍ക്കണ്ട് സി.പി.എം റദ്ദാക്കിയിരുന്നു. മഴയെ തുടര്‍ന്ന് പരിപാടി ഉപേക്ഷിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് താന്‍ രാജിവച്ചതെന്ന് സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ പറഞ്ഞു.