വിവാദ പ്രസംഗത്തിൽ മുഖ്യമന്ത്രി മന്ത്രി സജി ചെറിയാനോട് വിവരങ്ങള്‍ തേടി. എന്നാൽ, ഭരണകൂടം നടത്തുന്ന ഇടപെടലിനെയാണ് വിമര്‍ശിച്ചതെന്ന് മന്ത്രി പറഞ്ഞു. സജി ചെറിയാന്റെ പ്രസംഗം പരിശോധിക്കുമെന്ന് സി.പി.എം. സജി ചെറിയാന്റെ പ്രസംഗം പരിശോധിക്കുമെന്ന് സി.പി.എം വ്യക്തമാക്കി. ജില്ലാ നേതൃത്വത്തോട് കാര്യങ്ങള്‍ ആരായും, നിലപാട് അതിനുശേഷമായിരിക്കും. സജി ചെറിയാന്റെ പ്രതികരണം കണ്ടശേഷം മറുപടി പറയാമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ പ്രതികരിച്ചു. അതിനിടെ, സജി ചെറിയാന്റെ വിവാദപ്രസംഗത്തെക്കുറിച്ച് രാജ്ഭവന്‍ വിശദാംശങ്ങള്‍ തേടി.