ചെങ്ങന്നൂര്‍ മുളക്കുഴയില്‍ KSRTC സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ച അപകടമുണ്ടായത് കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയിട്ടെന്ന് നിഗമനം. കാര്‍ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ബസിലെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. കഴിഞ്ഞദിവസം ഉണ്ടായ അപകടത്തില്‍ ചേര്‍ത്തല സ്വദേശികളായ വിഷ്ണുവും, ഷിനോജുമാണ് മരിച്ചത്. അപകടത്തിന്‍റെ ദൃശ്യങ്ങളിലേക്ക്...
പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്ന് ലോറി കെട്ടിവലിച്ച് ഭാഗങ്ങള്‍ ഇളക്കി മാറ്റിയാണ് യാത്രക്കാരെ പുറത്തെടുത്തത്. ചേര്‍ത്തല സ്വദേശികളായ വിഷ്ണുവും, ഷിനോജുമാണ് അപകടത്തില്‍ മരിച്ചത്.