ganesh-ksrtc

കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ തമിഴ്നാട്ടിലെ ഹൊസൂരിൽ അപകടത്തിൽപെട്ടത്. ലോറിക്ക് പിന്നിലിടിച്ച ബസിന് പിന്നിൽ മറ്റൊരു ലോറി കൂടി ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ ഇരുവശങ്ങളും തകർന്നു. ബെംഗളൂരുവിലെ ബോഡി യൂണിറ്റിൽ നിർമിച്ച എസി സ്ലീപ്പർ ബസാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരത്തെ സെൻട്രൽ ഡിപ്പോയിലേക്ക് കൊണ്ടുവരികയായിരുന്നു ബസ്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിക്കുകയാണ് ഗതാഗത മന്ത്രി , മകന്‍റെ മെസേജ് കണ്ടപ്പോഴാണ് താന്‍ ഈ കാര്യം അറിയുന്നതെന്നും കേരളത്തിലേയ്ക്ക് ഡെലിവറി ചെയ്യാനായി വന്ന വാഹനമാണെന്നും മന്ത്രി പറഞ്ഞു. ‘എന്‍റെ മകന്‍ മെസേജ് ഇട്ടു, ഞാന്‍ ആകെ ടെന്‍ഷനായി, അപ്പോളാണ് ആ മെസേജ് വരുന്നത്, നമ്മുടെ ഡ്രൈവറല്ല വണ്ടിയോടിച്ചത്,, ആ വാഹനം നമ്മുക്ക് ഡെലിവറി ചെയ്യാന്‍ കൊണ്ടുവന്നപ്പോഴാണ് അപകടം ഉണ്ടായത്, നമുക്ക് നഷ്ടമില്ല’,– ഗണേഷ് കുമാറിന്‍റെ വാക്കുകള്‍

ENGLISH SUMMARY:

KSRTC accident occurred in Hosur, Tamil Nadu, while a new AC sleeper bus was being delivered to Kerala. Transport Minister Ganesh Kumar confirmed the incident and clarified that it happened during delivery and the bus was not driven by a KSRTC driver.