john-paul

TAGS

പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെനാളായി ചികില്‍സയിലായിരുന്ന ജോണ്‍പോളിന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെയാണ് വഷളായത് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ അന്ത്യം സംഭവിച്ചു. മരണസമയത്ത് അടുത്ത ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നു.  താരമൂല്യത്തിനപ്പുറം തിരക്കഥയുടെ ശക്ത്തിയില്‍ ഒാര്‍മിക്കപ്പെടുന്ന നൂറില്‍പരം സിനിമകളിലൂടെയാണ് ജോണ്‍പോള്‍ സിനിമയില്‍ ഒാര്‍മിക്കപ്പെടുക. നിത്യഹരിതവും ജീവിതഗന്ധവുമുള്ള തിരക്കഥകളിലൂടെയാണ് ജോണ്‍പോള്‍ മലയാള സിനിമചരിത്രത്തില്‍ അടയാളപ്പെട്ടതും. ബാങ്ക് ജീവനക്കാരനില്‍നിന്ന് പത്രക്കാരനായും ആ എഴുത്തിലൂടെ തിരക്കഥാകൃത്തുമായ ജോണ്‍പോള്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു.