തിരുവല്ല നിരണത്ത് കൃഷിനാശത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകന്‍ രജീവിന്‍റെ വീട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും സന്ദര്‍ശിച്ചു. രജീവിന്‍റെ ആത്മഹത്യ കൊലപാതകമെന്ന് കണക്കാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളബാങ്കടക്കം കേരളത്തില്‍ ജപ്തി നോട്ടിസ് വിതരണം ചെയ്യുകയാണെന്നും സതീശന്‍ പറഞ്ഞു. രണ്ടുലക്ഷം കോടിയുടെ സില്‍വര്‍ലൈന്‍ നടപ്പാക്കാനൊരുങ്ങുന്ന ഇടത് സര്‍ക്കാര്‍ സൃഷ്ടിച്ച കര്‍ഷക രക്തസാക്ഷിയാണ് രജീവെന്ന് കെ.സുധാകരന്‍ പറഞ്ഞു.