TAGS

തിരുവല്ലയില്‍ പശുക്കിടാവിന് പേവിഷബാധയെന്ന് സംശയം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി കിടാവിനെ നിരീക്ഷണത്തിലാക്കാന്‍ നിര്‍ദേശിച്ചു. കിഴക്കന്‍മുത്തൂര്‍ സ്വദേശി ആന്‍റണി ജോണിന്‍റെ ഒന്നര വയസുള്ള പശുക്കിടാവാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നത്. ഇതുമൂലം ആകെയുള്ള ഉപജീവനവും വഴിമുട്ടിയ അവസ്ഥയിലാണ് ആന്‍റണി. 

 

മൂന്ന് കറവ പശുക്കളും മൂന്ന് കിടാക്കളുമാണ് ആന്‍റണിക്കുള്ളത്. പാല്‍ വില്‍പനയായിരുന്നു ആന്‍റണിയുടെ ആകെയുള്ള ഉപജീവനമാര്‍ഗം. എന്നാല്‍ ഒന്നരവയസുള്ള പശുക്കിടാവ് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെ കുടുംബം ബുദ്ധിമുട്ടിലായി. ഇന്നലെ മുതലാണ് കിടാവ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്.

 

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കിടാവിനെ നിരീക്ഷണത്തിലാക്കാന്‍ ആവശ്യപ്പെട്ടു. മറ്റ് പശുക്കളുടെ പാല്‍ തല്‍ക്കാലം വില്‍ക്കേണ്ടെന്നും നിര്‍ദേശിച്ചു. ഇതോടെ കുടുംബം ആകെ പ്രതിസന്ധിയിലായി.