ഇന്ധനവില കുതിച്ചുകയറുന്ന കാലത്ത് ചെലവുകുറയ്ക്കാന്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നത് വ്യാപകം. എന്നാല്‍ ഈ മാറ്റം പൂര്‍ണസുരക്ഷ ഉറപ്പാക്കിയാണോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ബാക്കി. പുതിയ സിഎന്‍ജി വാഹനങ്ങള്‍ക്കുള്ള സുരക്ഷ എഞ്ചിനില്‍ ഭേദഗതികള്‍ വരുത്തി സിഎന്‍ജി ഇന്ധനത്തിലേക്ക് മാറ്റുന്ന വാഹനങ്ങള്‍ക്കില്ല എന്നാണ് വാഹനനിര്‍മാതാക്കളുടെ പക്ഷം.
ഇന്ധനക്ഷമതയോ സുരക്ഷയോ ഏതിനാണ് മുന്‍ഗണനയെന്ന് വാഹനനിര്‍മാതാക്കളോട് ചോദിച്ചാല്‍ സുരക്ഷയ്ക്കെന്നായിരിരിക്കും മറുപടി. ഉപയോഗിക്കുന്ന ഇന്ധനത്തിനുസൃതമായായിരിക്കും വാഹനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളും സിഎന്‍ജി വ്യാപകമായതോടെ പുറത്തിറങ്ങിയ കാറുകളിലും ഒാട്ടോറിക്ഷകളിലും ഇകാര്യത്തില്‍ പ്രത്യേകശ്രദ്ധയും വാഹനനിര്‍മാതാക്കള്‍ നല്‍കിയിരുന്നു. എങ്കിലും പമ്പുകളുടെ അഭാവവും സിഎന്‍ജിലഭ്യതക്കുറവും പ്രതീക്ഷിച്ച പോലൊരു മുന്നേറ്റം ഈ വിഭാഗം വാഹനങ്ങള്‍ക്കുണ്ടാക്കാനായില്ല . ദ്രവീകൃത ഇന്ധനത്തിന്റെ അനിയന്ത്രിതമായ വിലക്കയറ്റം സിഎന്‍ജി വാഹനവിപണിയെ സജീവമാക്കുകയാണ് . ഒപ്പം പെട്രോള്‍ എന്‍ജിനുള്ള വാഹനങ്ങള്‍ വ്യാപകമായി സിഎന്‍ജിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുമുണ്ട് . ഇത് സുരക്ഷിതമാകുമോ എന്ന സംശയമാണ് വാഹനനിര്‍മാതാക്കള്‍ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്
സ്ഥിതി ഇതാണെങ്കിലും സിഎന്‍ജി വാഹന ഉടമകളുടെ ചുണ്ടിലിപ്പോള്‍ ചിരിവിടരുന്നുണ്ട് . പെട്രോള്‍ ഡീസല്‍ വില അനിയന്ത്രിതമായി ഉയര്‍ന്നതോടെ നിരത്തില്‍ ലാഭംകൊയ്യുന്നത് ഇലക്ട്രിക് സിഎന്‍ജി വാഹനങ്ങള്‍ തന്നെ