victors
മൂന്നാം ക്ളാസുകാരുടെ അധ്യാപികയായി ഇന്ന് വിക്ടേഴ്സ് ചാനലിൽ എത്തുന്നത് മലയാളത്തിൻ്റെ പ്രിയപ്പെട്ട പാട്ടുകാരി കെ.എസ്.ചിത്രയാണ്. സുഗതകുമാരിയുടെ കണ്ണൻ്റെ അമ്മയാണ് കെ.എസ്.ചിത്ര കുട്ടികൾക്കായി അവതരിപ്പിക്കുന്നത്. ഉച്ചക്ക് ഒരു മണിക്ക് വിക്ടേഴ്സ് ചാനൽ ഈ ക്ളാസ് സംപ്രേഷണം ചെയ്യും.