TOPICS COVERED

മനോരമ ന്യൂസ് നാട്ടുസൂത്രം സീസണ്‍ നാലിന്റെ ഫൈനല്‍ റൗണ്ട് എപ്പിസോഡുകള്‍ പ്രേക്ഷകര്‍ക്കുമുന്നിലേക്കെത്തുന്നു. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ സൺഡേ പ്ലാറ്റ്ഫോമും എറണാകുളം കണയന്നൂരിലെ ഗ്രാമീണ വായനശാലയും തിരുവനന്തപുരം വിഴിഞ്ഞത്തെ സീ ജെംസ് മഹിളാ കൂട്ടായ്മയും കാസർകോട് തൃക്കരിപ്പൂർ പഞ്ചായത്തിന്റെ ജൈവവൈവിധ്യ പരിപാലനവും ഇന്നത്തെ എപ്പിഡോഡിൽ കാണാം. 

നാടിന്റെ മുഖച്ഛായ മാറ്റുന്ന വികസന ആശയങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 ആശയങ്ങളാണ് ഫൈനല്‍ റൗണ്ടില്‍ മല്‍സരിക്കുന്നത്. തദ്ദേശവകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം അധ്യക്ഷനായ, മുരളീ തുമ്മാരക്കുടിയും സീമ ജി നായരും ഉൾപ്പെടുന്ന ജൂറി തിര‍ഞ്ഞെടുത്ത മൂന്ന് ആശയങ്ങള്‍ക്കാണ് പുരസ്കാരം.

ENGLISH SUMMARY:

grand finale of Naattusoothram Season 4, showcasing inspiring rural development initiatives from across Kerala. Viewers can watch the final episodes featuring innovative local governance ideas evaluated by a distinguished jury.