TOPICS COVERED

കോഴിക്കോട് മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു ദുരന്തമുണ്ടായാല്‍ പൊലീസോ ഫയര്‍ഫോഴ്സോ വരുന്നതും കാത്തിരിക്കേണ്ട. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന പഞ്ചായത്തിന്റ സ്വന്തം ദുരന്തനിവാരണ സേനയുണ്ട്.രക്ഷാമിത്ര. നീന്തല്‍ മുതല്‍ പാമ്പുപിടിത്തം വരെ പരിശീലിച്ച മണിയൂരിന്റ  28 അംഗ സൈന്യം. 

മണിയൂരില്‍  രണ്ടുമാസം മുമ്പ് പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചിരുന്നു. അന്നും ഇതേസേനയിലുള്ളവര്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. പക്ഷെ  ഡിങ്കി ബോട്ട് അടക്കമുള്ളവയുടെ അഭാവം വല്ലാതെ പ്രതിസന്ധിയുണ്ടാക്കി. ഇതോടെയാണ് സേനയെ പൂര്‍ണ സജ്ജമാക്കുകയെന്ന ആശയത്തിലേക്ക് മണിയൂര്‍ പഞ്ചായത്ത് എത്തിയത്. 

അപകടങ്ങള്‍ മാത്രമല്ല, പാമ്പിനെ പിടിക്കാനും കടന്നലുകളെ തുരത്താനുമൊക്കെ സേന റെഡിയാണ്.  12 ഘട്ടങ്ങളിലായി വിവിധ പരിശീലനങ്ങൾ പൂർത്തിയാക്കിയാണ് രക്ഷാമിത്രയിലെ വളണ്ടിയർമാർ രംഗത്തിറങ്ങിയിരിക്കുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടിയിലേയും അംഗങ്ങളുണ്ട് ഇതില്‍ 

NDRF-ന്റെ പരിശീലനം കൂടി വളണ്ടിയർമാർക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.  അതേസമയം ജനസംഖ്യയില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്തുള്ള മണിയൂരിലെ  ഒരു വീട്ടിലെ ഒരാള്‍ക്കെങ്കിലും സിപിആര്‍ നല്‍കാനുള്ള പരിശീലനം  രക്ഷാമിത്രയും  ലക്ഷ്യമിടുന്നുണ്ട്. 

ENGLISH SUMMARY:

Rakshamithra volunteer force is Maniyoor panchayat's dedicated disaster management team trained in swimming, snake catching, and first aid to handle local emergencies swiftly. This 28-member local rescue squad aims to provide life-saving CPR training to at least one person in every household across the region.