രക്താർബുദം അഥവാ ബ്ലഡ് ക്യാൻസർ പ്രധാനമായും മൾട്ടിപ്പിൾ മൈലോമ, ലുക്കീമിയ, ലിംഫോമ എന്നിങ്ങനെ മൂന്ന് തരത്തിലാണ് കാണപ്പെടുന്നത്. എല്ലുകളിലെ വേദന, കിഡ്നി വൈകല്യം എന്നിവ മൾട്ടിപ്പിൾ മൈലോമയുടെ ലക്ഷണങ്ങളാകുമ്പോൾ, വിട്ടുമാറാത്ത പനിയും ഭാരക്കുറവും ലുക്കീമിയയെയും വേദനയില്ലാത്ത കഴലവീക്കം ലിംഫോമയെയും സൂചിപ്പിക്കുന്നു.

മറ്റ് അർബുദങ്ങളിൽ നിന്ന് വ്യത്യസ്തമായി രക്താർബുദത്തിൽ സ്റ്റേജുകളേക്കാൾ രോഗത്തിന്റെ വകഭേദത്തിനാണ് ചികിത്സയിൽ മുൻഗണന നൽകുന്നത്. കീമോതെറാപ്പി, ബോൺ മാരോ ട്രാൻസ്പ്ലാന്റ് എന്നിവയ്ക്ക് പുറമെ കാർ-ടി സെൽ തെറാപ്പി (CAR-T cell therapy) പോലുള്ള നൂതന ചികിത്സാരീതികളും ഇന്ന് ലഭ്യമാണ്.

രോഗിയുടെ പ്രതിരോധ കോശങ്ങളെ ജനിതക മാറ്റം വരുത്തി ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണിത്. പുകവലിയും മദ്യപാനവും ജനിതക വ്യതിയാനങ്ങൾക്കും ക്യാൻസർ സാധ്യത വർധിപ്പിക്കുന്നതിനും കാരണമാകുന്നു. സി.എൽ.എൽ (CLL) പോലുള്ള സാവധാനം വളരുന്ന രക്താർബുദങ്ങളിൽ പ്ലേറ്റ്‌ലെറ്റ്, ഹീമോഗ്ലോബിൻ അളവ് സാധാരണ നിലയിലാണെങ്കിൽ ഉടനടി ചികിത്സ ആവശ്യമില്ല.  രക്താർബുദ ലക്ഷണങ്ങളെയും ചികിത്സാ രീതികളെയും കുറിച്ച് ഹെൽത്ത് ഡെസ്ക് പരിപാടിയിൽ വിദഗ്ധർ വിശദീകരിക്കുന്നു.

ENGLISH SUMMARY:

Blood cancer, also known as leukemia, lymphoma, or multiple myeloma, presents with distinct symptoms and requires tailored treatments. Understanding these signs and available therapies, including CAR-T cell therapy, is crucial for early detection and effective management.