swetha-menon

മനോരമ ന്യൂസും ബിലീവേഴ്സും ചേർന്ന് നടത്തിയ കേരള കാൻ നിരണത്തെ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു ശ്വേതാ മേനോൻ. തന്‍റെ അമ്മ ക്യാൻസർ സർവൈവർ ആയിരുന്നെന്ന് ശ്വേതാ മേനോൻ നൊമ്പരത്തോടെ ഓർത്തു. 'അന്ന് എന്‍റെ കുട്ടിക്കാലമായിരുന്നു. ക്യാൻസറിന്‍റെ നാലാം സ്റ്റേജാണ് എന്ന് അമ്മയോട് ഡോക്ടർ പറഞ്ഞപ്പോൾ തിരിച്ചുവരും എന്നായിരുന്നു അമ്മയുടെ മറുപടി. അന്ന് ഞാൻ ചെറിയ കുട്ടിയായിരുന്നു. എനിക്ക് കാര്യങ്ങൾ അറിയില്ലായിരുന്നു. വീട്ടിലെത്തിയപ്പോൾ അച്ഛൻ കെട്ടിപ്പിടിച്ച് അമ്മയുടെ വാക്കുകൾ ഓർമിപ്പിച്ചു. മൂന്നുതവണയാണ് അമ്മയെ കാൻസർ പിടികൂടിയത്.

' എന്നാൽ അമ്മ അതിനെ മനക്കരുത്തോടെ നേരിട്ട് എന്‍റെ ഒപ്പം ഉണ്ടെന്നും ശ്വേതാ മേനോൻ പറഞ്ഞു. ക്യാൻസർ സ്ഥിരീകരിച്ചു കഴിയുമ്പോൾ ലൈഫ് സ്റ്റൈൽ തന്നെ ചേഞ്ച് ചെയ്യേണ്ടിവരും. പക്ഷേ അമ്മയെപ്പോലെ എല്ലാവർക്കും അതിജീവിക്കാമെന്നും ശ്വേതാ മേനോൻ പറഞ്ഞപ്പോൾ സദസ്സിൽ നിറഞ്ഞ കയ്യടി.

ENGLISH SUMMARY:

Shwetha Menon shared a touching personal story about her mother's battle with cancer during a Kerala cancer campaign organized by Manorama News and Believers. Her mother's resilience in overcoming cancer multiple times served as a powerful message of hope for attendees