newsmaker web banner

2025 ലെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പ്രാഥമിക വോട്ടെടുപ്പ് ആവേശകരമായ അന്തിമഘട്ടത്തില്‍. ​നാലാം തീയതി സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ അവാസന പട്ടികയിലെ നാല് വാര്‍ത്താതാരങ്ങളെ പ്രഖ്യാപിക്കും. 10 പ്രമുഖരാണ് പ്രാഥമിക പട്ടികയിലുള്ളത്. അരുന്ധതി റോയ്, എം.എ. ബേബി, ബിനോയ് വിശ്വം, ഡോ. ഹാരിസ് ചിറയ്ക്കൽ, കല്യാണി പ്രിയദർശൻ, പ്രകാശ് വർമ്മ, സൽമാൻ നിസാർ, വി.ഡി. സതീശൻ, വി. ശിവൻകുട്ടി, ശ്വേത മേനോൻ എന്നിവരിൽ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുനേടുന്നവര്‍ അവസാനറൗണ്ടിലെത്തും. 

പ്രേക്ഷകർക്ക് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് വോട്ട് രേഖപ്പെടുത്താനായി manoramanews.com/newsmaker എന്ന വെബ്സൈറ്റ് സന്ദർശിക്കാം. വോട്ടെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.

KLM Axiva Finvest  മുഖ്യ സ്പോൺസറാകുന്ന പരിപാടി കോ- പവർ ചെയ്യുന്നത് മാനുവൽ മലബാറാണ്.  Jain (Deemed To Be University), Star Pipes, Nehru Group Of Institutions, Pittapilly Agencies എന്നിവർ കോ-പ്രെസന്റേഴ്‌സായും Switrus Holidays അസ്സോസിയേറ്റ് സ്പോൻസറായും എത്തുന്നു.  

ENGLISH SUMMARY:

The preliminary voting for Manorama News Newsmaker of the Year 2025 has entered its decisive final phase. Ten prominent personalities from politics, culture, cinema, and public life are competing in the initial shortlist. The four candidates receiving the highest number of votes will qualify for the final round. The names of the shortlisted newsmakers will be announced in the programme airing on the 4th. The event is presented by KLM Axiva Finvest as title sponsor, with leading institutions supporting the initiative. Viewers can cast their votes online and access detailed voting information through the official Manorama News website.