ഇച്ഛാശക്തിയും ലക്ഷ്യബോധവും കൊണ്ട് മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വനിതാ സംരംഭകരെ ആദരിക്കുന്ന മനോരമ ന്യൂസിന്‍റെ 'പെൺതാരം' മൂന്നാം സീസണില്‍ സാധാരണ തുടക്കങ്ങളിൽ നിന്ന് അസാധാരണ വിജയം സൃഷ്ടിച്ച സ്ത്രീകളെയാണ് പെൺതാരം അവതരിപ്പിക്കുന്നത്. വ്യക്തിഗത സംരംഭങ്ങള്‍ മുതല്‍ വലിയ കൂട്ടായ്മകള്‍ വരെ പെണ്‍താരത്തിന്‍റെ വേദിയിലെത്തും. ആദ്യ രണ്ടുസീസണിലും ലഭിച്ച മികച്ച പ്രേക്ഷക പിന്തുണയാണ് പുതിയ സീസണ് പ്രചോദനം. ആദ്യത്തെ രണ്ട് സീസണുകളിലൂടെ 'പെൺതാരം' നൂറിലേറെ വനിതാ സംരംഭകരുടെ കഥകൾ പറഞ്ഞിരുന്നു.
'പെൺതാരം' പരിപാടിയുടെ മുഖമായി എത്തുന്നത് പ്രമുഖ നടി പൂർണ്ണിമ ഇന്ദ്രജിത്താണ്. 'സൂപ്പറാണ്... സ്ത്രീ ശക്തി' എന്ന ടാഗ് ലൈനുമായെത്തുന്ന പരിപാടിയുടെ അവതാരക ഷാനി പ്രഭാകരനാണ് . കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വനിതാ സംരഭക വിജയഗാഥകള്‍ വാര്‍ത്താചിത്രങ്ങളായി പ്രേക്ഷകര്‍ക്കു മുന്നിലെത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പങ്കെടുക്കുന്ന പ്രത്യേക എപ്പിസോഡുകളുമുണ്ടാകും.
അഞ്ച് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള പ്രമുഖ ആയുർവേദ ബ്രാൻഡായ മെഡിമിക്സ് ആണ് ഈ തവണയും 'പെൺതാരം' പരിപാടിയുടെ പ്രധാന സ്പോൺസർ. തുടക്കം മുതൽ മൂന്ന് സീസണുകളിലും മെഡിമിക്സ് തന്നെയാണ് ഈ ഉദ്യമത്തിന് പിന്തുണ നൽകിയിരുന്നത്.
പ്രത്യേക എപ്പിസോഡുകൾ ഡിസംബർ 14, 21, 28 ജനുവരി 4-എന്നീ ദിവസങ്ങളില്‍ മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്യും. സംപ്രേഷണ സമയം രാത്രി 7:30.
'പെൺതാരം' ഗ്രാൻഡ് ഫിനാലെയിൽ വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ് ഇനത്തിലുമായി മൂന്നു വീതം വിജയികളെ പ്രഖ്യാപിക്കും. ജനുവരി 11-നാണ് ഗ്രാൻഡ് ഫിനാലെ.