കടല്‍ വിഭവങ്ങള്‍ വിളമ്പി ഹിറ്റായിരിക്കുകയാണ് കോഴിക്കോട് ചോമ്പാലയിലെ തീരമൈത്രി സീ ഫുഡ് റസ്റ്റോറന്‍റ്. മത്സ്യത്തൊഴിലാളികളായ ആറ് വനിതകള്‍ തുടങ്ങിയ ഹോട്ടല്‍ കാറ്റും കോളും ഏറെക്കൊണ്ടാണ് വിജയത്തീരത്ത് എത്തിയത്. പതിനൊന്ന് വര്‍ഷം മുമ്പ് തുടങ്ങിയ തീരമൈത്രി ഇന്ന് കേറ്ററിങ് മേഖലയില്‍ എത്തി നില്‍ക്കുകയാണ്