കണക്കില്‍ മിടുക്കിയായിരുന്ന ഓമന സോമന്‍റെ കണക്കുകൂട്ടല്‍ പിഴിച്ചില്ല. ഇരുപതു വര്‍ഷമായി ആശാരിപ്പണി ചെയ്യുകയാണ് കോട്ടയം പേരൂര്‍ സ്വദേശിയായ ഓമന സോമന്‍. കട്ടിളയും ജനലും വീട്ടുപകരണങ്ങളും കരകൗശലവസ്തുക്കളും മുള കൊണ്ട് വീട് നിര്‍മാണവും നടത്തി ജീവിക്കുകയാണ് അറുപത്തിനാലുകാരി ഓമന. തെളളകത്താണ് ഓമനയുടെ മരപ്പണിശാല.