തിരുവനന്തപുരത്ത് ഏറെ ആഘോഷത്തോടെ തുറന്ന സ്മാര്‍ട് റോഡില്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് ഇടമില്ല.... റോഡിന് ഇരുവശവും പച്ചനിറത്തില്‍ ഒരുക്കിയ പാതയ്ക്ക് വേണ്ടത്ര വീതിയില്ലെന്ന് മാത്രമല്ല, അതിലൂടെ സൈക്കിള്‍ ചവിട്ടിപ്പോകാന്‍ ഏറെ തടസ്സങ്ങളും ഉണ്ട്. കാസര്‍കോട്ടുകാരിയായ ശ്രീക്കുട്ടി ചന്ദ്രന്‍ മനോരമ ന്യൂസിന് വേണ്ടി തയാറാക്കിയ എന്റെ വാര്‍ത്തയിലേക്ക്.
തിരുവനന്തപുരത്ത് ഞാൻ കണ്ട നല്ലൊരു പദ്ധതിയാണ് സ്മാർട്ട് സിറ്റി, ഇതിന്‍റെ ഭാഗമാണ് ഈ സ്മാർട്ട് റോഡുകള്‍. ഈ സ്മാർട്ട് റോഡിന്‍റെ ഭാഗമായി, സ്ട്രീറ്റ് ലൈറ്റ്, ടൈൽ പാകിയ നടപ്പാതകൾ ഡ്രൈനേജ് സംവിധാനം, സൈക്കള് ട്രാക്കുകള്‍ എന്നിവ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് സൈക്കിൾ ട്രാക്ക് ആണ്.... സൈക്കിൾ ട്രാക്ക് നല്ലതാണ്.. എന്നാൽ ഇതില്‍ ചിലപ്രശ്നങ്ങള്‍ ഉണ്ടാല്ലോ ദാസാ..
പൊലീസ് ആസ്ഥാനത്തിന്റെ മുൻവശത്തുള്ള സൈക്കിൾ ട്രാക്കിൽ തന്നെയാണ് ഈ ഒരു നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.. സൈക്കിൾ ട്രാക്ക് എന്ന ആശയം എന്തുകൊണ്ടും മികച്ചതാണ് എന്നിരുന്നാലും ആശയം നന്നായാൽ മാത്രം പോരലോ അത് നടപ്പിലാക്കാനുള്ള നടപടികളും എടുക്കണം. സ്മാർട്ട് റോഡിൻറെ ക്രെഡിറ്റിന് വേണ്ടി തർക്കിക്കുന്നവർ ഇക്കാര്യം കൂടി ഒന്ന് ശ്രദ്ധിക്കണം.