കിഴക്കന്‍ ഡല്‍ഹിയിലെ വിശ്വാസ് നഗറില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചാര്‍ജിങ് പോയിന്റില്‍ നിന്നുണ്ടായ തീ പിടിത്തത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. രണ്ടുേപര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ ഡല്‍ഹിയിലെ വിശ്വാസ് നഗറില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
പാര്‍പ്പിട സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ സ്ഥാപിച്ചിരുന്ന ചാര്‍ജിങ് പോയിന്റാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഒന്നാം നിലയിലെ മുറികള്‍ക്കുള്ളില്‍ കിടന്നുറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
ഗ്രൗണ്ട് ഫ്ലോറില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് ഇ–ഓട്ടോറിക്ഷകളും കത്തിനശിച്ചു. കെട്ടിടത്തിന്റെ ഉള്‍വശങ്ങളിലും സാരമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അപകടസ്ഥലത്ത് അഗ്നിരക്ഷാ സേന പരിശോധന തുടരുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ നാലേകാലോടെയാണ് പൊലീസിന് സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ മൂന്ന് ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തി.
ENGLISH SUMMARY:
Four members of a family died and two others were injured after a fire broke out at an electric autorickshaw charging point in Vishwas Nagar, East Delhi. The fire is suspected to have originated at a charging station installed on the ground floor of a residential building. The victims were sleeping in rooms on the first floor when the fire spread, while several other electric autorickshaws parked downstairs were also gutted. Firefighters rushed to the scene with three fire engines, and police have launched an investigation into the incident.