Image Credit:x/lokmat

  • ചടങ്ങിനെത്തിയവര്‍ വേഗത്തില്‍ പവനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. നില വഷളാകുന്നത് കണ്ടതോടെ പുര്‍ണിയയിലേക്ക് വിദഗ്ധ ചികില്‍സയ്ക്കായി അയച്ചു. ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു

വിവാഹത്തോട് അനുബന്ധിച്ചുള്ള സല്‍ക്കാരത്തിനിടെ വരന്‍ കുഴഞ്ഞ് വീണ് മരിച്ചു. ബിഹാറിലെ കതിഹാര്‍ ജില്ലയിലാണ് സംഭവം. പവന്‍കുമാര്‍ യാദവെന്ന യുവാവാണ് മരിച്ചത്. വിവാഹപ്പിറ്റേന്നത്തെ സല്‍ക്കാരത്തിനിടെ പവന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. ആയുഷ് ഡോക്ടറായിരുന്നു പവന്‍. ബുധനാഴ്ചയായിരുന്നു പവന്‍റെ വിവാഹം. 

ആഘോഷമായാണ് വിവാഹച്ചടങ്ങുകള്‍ നടത്തിയത്. വരന്‍റെ ഗ്രാമത്തില്‍ നിന്ന് വലിയ ഘോഷയാത്രയായി വധുവിന്‍റെ ഗ്രാമമായ ദിറ ചന്ദ്പുരിലേക്ക് പവനും കുടുംബവും ബന്ധുക്കളും എത്തി. വ്യാഴാഴ്ച വധുവുമായി പവന്‍ പട്നയിലെ വസതിയിലേക്ക് മടങ്ങി. ഇവിടെ വച്ച് നടത്തിയ സല്‍ക്കാരം അവസാനിക്കുന്നതിന് തൊട്ടു മുന്‍പ് പവന്‍ കുഴഞ്ഞു വീണു.

ചടങ്ങിനെത്തിയവര്‍ വേഗത്തില്‍ പവനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. നില വഷളാകുന്നത് കണ്ടതോടെ പുര്‍ണിയയിലേക്ക് വിദഗ്ധ ചികില്‍സയ്ക്കായി അയച്ചു. ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു. 

പവന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ നവവധു കുഴഞ്ഞുവീണു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍സുഖം പ്രാപിച്ച് വരുന്നു. പവന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കരിക്കും.

ENGLISH SUMMARY:

A groom tragically died after collapsing during his wedding reception in Katihar district, Bihar. The deceased, Pawan Kumar Yadav, an AYUSH doctor, had married on Wednesday and collapsed shortly before the reception ended on Thursday. He was rushed to a nearby hospital and later referred to a specialised facility in Purnia, but died before reaching the hospital. Upon hearing the news of her husband's death, the newlywed bride also collapsed and was admitted to hospital, where she is recovering.