ഫരീദാബാദില്‍ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയതിന്റെ പേരിൽ യുവതിക്ക് നേരെ ആൾക്കൂട്ട ആക്രമണമെന്ന് പരാതി. സംഭവത്തിൽ പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപിച്ച് യുവതിതന്നെ രംഗത്ത് വന്നിരുന്നു. പിന്നാലെ നിരവധിപേരാണ് ഹൈദരാബാദിലെ ബിപിടിപി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.
കഴിഞ്ഞ ഒക്ടോബർ 26നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ തെരുവുനായ്ക്കൾക്ക് നവ്യ എന്ന യുവതി സ്ഥിരമായി ആഹാരം നല്‍കുമായിരുന്നു. സംഭവ ദിവസവും പതിവുപോലെ ഭക്ഷണം നൽകാനെത്തിയ നവ്യയെ ഒരു സംഘം ആളുകൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
പുരുഷന്മാരടക്കമുള്ളവരാണ് തന്നെ മര്‍ദിച്ചതെന്നും തന്റെ വസ്ത്രങ്ങള്‍ കീറിയെന്നും നവ്യ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകിയെങ്കിലും അക്രമികൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം. നവ്യയെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു,
നീതി ലഭിക്കാതെ വന്നതോടെ യുവതിക്ക് പിന്തുണയുമായി മൃഗസ്നേഹികളും പ്രദേശവാസികളും രംഗത്തെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.