രാജസ്ഥാനിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ത്രീ മൂന്ന് വ്യത്യസ്ത നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചതായി കണ്ടെത്തി. വതി കുമാരി എന്ന സ്ത്രീയാണ് വ്യത്യസ്ത പേരുകളില്‍ വസ്ത്രം മാറിവന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായും സ്വതന്ത്ര സ്ഥാനാര്‍ഥിയായുമാണ് ഇവര്‍ പത്രിക സമര്‍പ്പിച്ചത്.
മുൻ എംഎൽഎ വാജിബ് അലിയുടെ സാന്നിധ്യത്തിലാണ് കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ച് വതി കുമാരി ആദ്യം നാമനിർദേശ പത്രിക സമർപ്പിച്ചത്. ചുവന്ന നിറമുള്ള സാരി ധരിച്ച് മുഖം മറച്ച് നാമനിർദേശ പത്രികയിൽ ഒപ്പിടുന്ന വതി കുമാരിയുടെ വിഡിയോ പുറത്തുവന്നു.
മറ്റൊരു വിഡിയോയില്‍ പച്ച നിറത്തിലുള്ള ചുരിദാര്‍ ധരിച്ച് ഷാളുകൊണ്ട് മുഖം മറച്ച് ബിജെപിയ്ക്ക് വേണ്ടിയുള്ള നാമനിര്‍ദേശ പത്രികയും സമര്‍പ്പിക്കുന്നതായി കാണാം. എംഎല്‍എ ജവഹര്‍ സിങ്ങാണ് അപ്പോള്‍ കൂടെയുണ്ടായിരുന്നത്. മൂന്നാം തവണയും സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിക്കാൻ വന്നപ്പോള്‍ മഞ്ഞ നിറത്തിലുള്ള സാരിയാണ് വതി ഉടുത്തത്. എന്നാല്‍ ഇത്തവണ മുഖം മറച്ചിരുന്നില്ല.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വതി കുമാരി വിജയിച്ചത്. ബ്രജ്‌നഗർ പഞ്ചായത്ത് സമിതിയുടെ മുൻ തലവനായിരുന്ന അർജുൻ പ്രധാൻ വതി കുമാരിയുടെ ഭർതൃപിതാവാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. ഒരു പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കുന്നതിൽ ആത്മവിശ്വാസമില്ലായിരുന്നുവെന്നും അതുകൊണ്ടാണ് രണ്ട് നാമനിർദേശ പത്രികകൾ കൂടി സമർപ്പിച്ചതെന്നും വതി കുമാരി പറഞ്ഞു.