tamil-language-new-words
  • ഇംഗ്ലീഷ് വാക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാനും ഭാഷയെ സമ്പുഷ്ടമാക്കാനും തമിഴ് ഭാഷാ വികസന വകുപ്പ് 43 പുതിയ തമിഴ് വാക്കുകൾ പദാവലിയിൽ ഉൾപ്പെടുത്തി. സൈലന്റ് മോഡ് (അമൈതി നില), വേയ്ക്ക് അപ് കോൾ (എഴുപ്പുകൈ അഴൈപ്പ്), സിം കാർഡ് (ഇണയ്‌പ് സില്ല്), ഫെയ്‌സ് വാഷ് (മുഖം തുലക്കി) തുടങ്ങിയ നിത്യോപയോഗ ഇംഗ്ലീഷ് പദങ്ങൾക്ക് പകരമുള്ള തനി തമിഴ് വാക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

‘കൈപേസി അമൈതി നിലൈയില്‍ ആനതാല്‍ എഴുപ്പുകൈ അഴൈപ്പ് കേക്കവില്ലൈ...’ എന്നുവച്ചാല്‍, ‘മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡിലായത് കൊണ്ട് വേയ്ക്കപ്പ് കോള്‍ കേട്ടില്ല. ഇതാണ് ഭാഷയോടുള്ള തമിഴകത്തിന്‍റെ സ്നേഹവും ബഹുമാനവും. ഇംഗ്ലിഷിലും ഇതരഭാഷകളിലുമുള്ള വാക്കുകള്‍ നിരന്തരം പ്രയോഗിക്കേണ്ട സാഹചര്യം വരുമ്പോഴെല്ലാം അവയ്ക്ക് ഏറ്റവും ഉചിതമായ തമിഴ് വാക്കുകള്‍ അവര്‍ കണ്ടെത്തും. അത്തരത്തില്‍ തങ്കത്തമിഴിനെ സമ്പുഷ്ടമാക്കാന്‍ ഭാഷ വികസന വകുപ്പ് കണ്ടെത്തിയ തമിഴ് വാക്കുകളാണ് ആദ്യം കണ്ടത്.

ഇങ്ങനെ 43 പുതിയ വാക്കുകളാണ് തമിഴ് വളര്‍ച്ചി കഴകം അഥവാ തമിഴ് ഭാഷ വികസന വകുപ്പ് പദാവലിയില്‍ കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലാണ് 43 ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം ഉപയോഗിക്കാന്‍ 43 തമിഴ് വാക്കുകള്‍ കണ്ടെത്തിയതായി ഔദ്യോഗികമായി അറിയിച്ചത്. സൈലന്റ് മോഡിന് അമൈതി നില എന്നും വേയ്ക്ക് അപ് കോളിന് ‘എഴുപ്പുകൈ അഴൈപ്പ്’ എന്നുമാണ് പ്രയോഗിക്കേണ്ടത്.

ഇതുകൂടാതെ സിം കാര്‍ഡിനും, ഫെയ്‌സ് വാഷിനും പവര്‍ ഷട്ട് ഡൗണിനുമൊക്കെ നല്ല ഒന്നാന്തരം തമിഴ് വാക്കുകളുണ്ട്. സിം കാര്‍ഡിന് ‘ഇണയ്‌പ് സില്ലും’, ഫെയ്‌സ് വാഷിന് ‘മുഖം തുലക്കി’, പവര്‍ കട്ടിന് ‘മിന്‍ വെട്ട്’ ഇങ്ങനെ നീളുന്നു പുത്തന്‍ തമിഴ് പ്രയോഗങ്ങള്‍. ബിലേറ്റഡ് ഹാപ്പി ബര്‍ത്ത് ഡേ വിഷസ് എന്ന് ഇനി പറയേണ്ട, ‘പിറന്തനാള്‍ കടന്തൈ വാഴ്ത്തുക്കള്‍’ എന്ന് നല്ല തമിഴില്‍ത്തന്നെ പറയാം.

chennai-central

നിങ്ങള്‍ ഇംഗ്ലിഷ് പറ, ഞങ്ങള്‍ തമിഴ് പറയാം
സൈബര്‍ ബുള്ളിയിങ് എന്നാല്‍ തമിഴില്‍ ഇണൈ തുണ്‍ പുറുതല്‍. സൈബര്‍ ബെറ്റിങ് എന്നാല്‍  ഇണയച്ചീണ്‍ടല്‍. സൈബര്‍ സ്റ്റോക്കിങ്ങിന് ഇണയ വേവു. ഇംഗ്ലിഷിനെ വെട്ടിയ മറ്റ് പുതിയ വാക്കുകള്‍ ഇങ്ങനെ:

പി.ഒ.എസ് ഡിവൈസ് - ചെലുത്തുകൈ കരുവി

ചെക്ക്–ഇന്‍ ടൈം - നുഴവ് നേരം

ചെക്കൗട്ട് ടൈം - വെളിയേറ് നേരം

റബര്‍ ഗേജ് - വലുക്കമ്പി തടിമണ്‍ അളവി

ടോര്‍ക്ക് ഗേജ് - മുറുക്ക് വിസെ അളവി

പോളിത്തീന്‍ സീലര്‍ - നെകിഴിപ്പെ ഒട്ടി

ട്വീസര്‍ - നുണ്‍ ഇടുക്കി

കണ്‍സ്ട്രക്ഷന്‍ വേസ്റ്റ് - കാട്ടുമാനക്കഴിവ്

പഴ്‌സനല്‍ സ്റ്റേറ്റ് - തന്‍കൂട്ട്

യൂണിവേഴ്‌സല്‍ ട്രാവല്‍ അഡാപ്റ്റര്‍ - പൊതുവകൈ മിന്നിണൈപ്പി

മോഡ് - ചെയല്‍ നിലൈ

ഡ്യുവല്‍ മോഡ് - ഇരുമെ നിലൈ

എയ്റോപ്ലെയിന്‍ മോഡ് - തൊടര്‍പറു നിലൈ

ഇന്‍പുട്ട് മോഡ് - ഉള്ളിടു നിലൈ

റീസെറ്റ് മോഡ് - മീട്ടമൈ നിലൈ

ഡിസ്റ്റന്റ് മോഡ് - തൊലൈ നിലൈ

ട്രയല്‍ ബൈക്ക് - കഠിനവഴി ഇരുറുളി

Tamil Nadu Adds 43 New Tamil Words to Replace Common English Terms Like Silent Mode and SIM Card:

To preserve linguistic purity and counter the growing reliance on English loanwords, Tamil Nadu’s Tamil Language Development Department (Tamil Valarchi Kazhagam) has officially added 43 new Tamil words to its vocabulary. Announced during a recent meeting in Chennai, these newly coined terms provide native alternatives for everyday modern concepts such as ‘silent mode’ (amaithi nilai), ‘wake-up call’ (ezhuppukai azhaippu), and ‘SIM card’ (inaippu sillu). The list also introduces pure Tamil equivalents for contemporary digital and technical terms, including ‘cyberbullying,’ ‘belated happy birthday wishes,’ ‘airplane mode,’ and ‘face wash’. Through this initiative, Tamil Nadu continues its proactive effort to enrich the classical language for modern communication.