ടിക്കറ്റിൽ 54 ആണ് യാത്രക്കാരൻറെ സീറ്റ് നമ്പറായി രേഖപ്പെടുത്തിയിരുന്നതെങ്കിലും കോച്ചിൽ 52 ബെർത്തുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
കൺഫേം ടിക്കറ്റുമായി ട്രെയിനിൽ കയറിയ യാത്രക്കാരന് കോച്ചിൽ സീറ്റില്ല. ടിക്കറ്റിൽ 54 ആണ് യാത്രക്കാരൻറെ സീറ്റ് നമ്പറായി രേഖപ്പെടുത്തിയിരുന്നതെങ്കിലും കോച്ചിൽ 52 ബെർത്തുകൾ മാത്രമാണ് ഉണ്ടായിരുന്നത്. വാരണാസി സിറ്റിയിൽ നിന്നും ഗോരഖ്പൂരിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനാണ് ഈ അവസ്ഥയുണ്ടായത്.
ഇഷാൻ ബജ്പയി എന്നയാളാണ് എക്സിൽ ഇക്കാര്യങ്ങൾ വിശദീകരിച്ച് വിഡിയോ പങ്കിട്ടത്. ട്രെയിനിൽ കയറുന്നതും കോച്ചിലെ സീറ്റ് പരിശോധിക്കുന്നതുമാണ് വിഡിയോയിലുള്ളത്. എസി എ1 കോച്ചിൽ 54 ആണ് ഇയാളുടെ ടിക്കറ്റ് നമ്പർ. എന്നാൽ കോച്ചിൽ 52 ബെർത്തുകൾ മാത്രമാണുള്ളത്. രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. ഇതോടെ രാത്രി സീറ്റില്ലാതെ യാത്ര ചെയ്യേണ്ടി വന്നു എന്നാണ് ഇഷാൻ പറയുന്നത്.
റെയിൽവേയുടെ ഹെൽപ്‍ലൈൻ നമ്പറായ 139 ൽ വിളിച്ച പരാതി പറഞ്ഞതായും പോസ്റ്റിലുണ്ട്. കൺഫേം ടിക്കറ്റിൻറെ സ്ക്രീൻ ഷോട്ട് സഹിതമാണ് പോസ്റ്റ്. ഇഷാൻറെ പോസ്റ്റിനു പിന്നാലെ സംഭവത്തിൽ റെയിൽവേ ഇടപെട്ടു. നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു നിർദേശം നൽകിയതായി റെയിൽവേസേവ എക്സിൽ വ്യക്തമാക്കി.
Travelling on Train 15132 tonight. My ticket confirms A1/54, but the coach has only 52 berths. Being left without your confirmed seat at 10:45 PM, on an overnight journey, is extremely frustrating. Complaint raised on 139. How can this happen? @RailwaySeva @RailMinIndia https://t.co/jSQty1K5PK
A train passenger traveling from Varanasi City to Gorakhpur faced a bizarre ordeal after boarding an AC A1 coach with a confirmed ticket for seat number 54, only to discover the coach had just 52 berths. The passenger, Ishan Bajpai, shared a video on X showing him checking the coach's seating layout alongside a screenshot of his confirmed ticket. Because the incident occurred around 10:30 PM, Bajpai stated he was forced to travel through the night without a seat.