വിശ്വാസത്തിന്‍റെ ഭാഗമായ പല ആചാരങ്ങളും നാട്ടിലുണ്ട്. പലതും വെറൈറ്റി ആയി തോന്നാമെങ്കിലും ചിലത് കാണുമ്പോള്‍ ഇത് കണ്ണുമടച്ചങ്ങ് ആചാരമാക്കേണ്ടിയിരുന്നോ എന്നുള്ള ഒരു സംശയം തോന്നിയേക്കാം. ആചാരത്തിനിറങ്ങി അരക്കെട്ട് കുടുങ്ങിയ യുവാവിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 

മധ്യപ്രദേശ് നര്‍മദാ ക്ഷേത്രത്തില്‍ ആനപ്രതിമയുണ്ട്. പ്രതിമ വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ്. പ്രതിമയുടെ അടിയിലൂടെ നുഴഞ്ഞാല്‍ ഉദ്ധിഷ്ടകാര്യലബ്ധി അഥവാ ലക്ഷ്യസാധ്യമുണ്ടാകുമെന്നാണ് വിശ്വാസം. നിരവധി ആളുകളാണ് ഇത് പ്രകാരം പ്രതിമയ്ക്കടിയിലൂടെ നുഴയാറ്. ഇത്തരത്തില്‍ പ്രതിമയ്ക്കടിയിലൂടെ നുഴഞ്ഞ് കുടുങ്ങിയ യുവാവിന്‍റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൃത്യം അര ഭാഗത്തായി യുവാവ് കുടുങ്ങുകയാണ്. മുന്നോട്ടും പോകാന്‍ പറ്റുന്നില്ല പിന്നോട്ടും പോകാന്‍ പറ്റുന്നില്ല. ഇതേസമയം ആളുകള്‍ യുവാവിനോട് ശ്വാസമടക്കിപ്പിടിക്കാനും മുന്നോട്ട് വലിയാനുമെല്ലാം പറയുന്നുണ്ട്. എന്നാല്‍ രണ്ട് മിനിറ്റോളം കിണഞ്ഞ് പരിശ്രമിച്ചിട്ടും യുവാവിന് അനങ്ങാനാകുന്നില്ല... മുന്നിലെ പ്രതിമയില്‍ കയറി പിടിച്ച് വലിച്ചിട്ടും, പിന്നില്‍ നിന്ന് തള്ളിക്കൊടുത്തിട്ടും യുവാവ് പെട്ട അവസ്ഥ തന്നെ. 

സംഭവം കണ്ട് കാണികള്‍ കൂടിയതോടെ യുവാവ് തന്‍റെ ശ്രമത്തിന്‍റെ വേഗത കൂട്ടുന്നുണ്ട്. അവസാനം ഏറെ പണിപ്പെട്ട് യുവാവ് തന്‍റെ പിന്‍ഭാഗം പ്രതിമയ്ക്കടിയില്‍ നിന്ന് ഒരുവിധം ഊരിയെടുക്കുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. 

ENGLISH SUMMARY:

Viral incident of a young man who got stuck while performing a bizarre ritual under an elephant statue at a Madhya Pradesh temple. The amusing video shows bystanders trying to help him escape after he got wedged tightly around his waist for several minutes.