മധ്യപ്രദേശിലെ ബാലഘട്ടില്‍ ഗ്രാമോത്സവത്തിൽ ചൈനീസ് നൂഡിൽസ് വിഭവമായ ചൗമീന്‍ കഴിച്ച 118 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ബാലാഘട്ട് ജില്ലയിലെ ഹിരി ഗ്രാമത്തില്‍, ചൗമീൻ കഴിച്ചതിന് പിന്നാലെ നിരവധി പേർക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് കലക്ടർ ആദിത്യ സിങ് പറഞ്ഞു. 118 കുട്ടികളെ കിർണാപൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ഇതിൽ 45 കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി ബാലാഘട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ള കുട്ടികൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. 12 മുതിർന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എല്ലാവരും അപകടനില തരണം ചെയ്തെന്നും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളകുട്ടികളുടെയും  മുതിർന്നവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ചീഫ് മെഡിക്കൽ ഓഫിസർ പറഞ്ഞു.  ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.  കളക്ടർ ആശുപത്രിയിലെത്തി രോഗികളുടെ വിവരങ്ങൾ തിരക്കുകയും കൃത്യമായ ചികിത്സ ഉറപ്പാക്കാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. 

പ്രദേശിക മേളയായ മണ്ടായിയില്‍ വച്ച് ആഹാരം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്റ്റാളുകള്‍ ഭരണകൂടം പൂട്ടിച്ചു. ഇവിടെ നിന്നുള്ള ഭക്ഷണ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു.  സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ENGLISH SUMMARY:

More than 100 children and 12 adults were hospitalised due to suspected food poisoning after eating chowmein at a village fair in Hiri village under the Kirnapur police station limits in Madhya Pradesh's Balaghat district on Saturday evening. Balaghat Collector Aditya Singh said 118 children were initially taken to the Kirnapur community health centre after complaining of severe stomach pain following consumption of noodles. Of them, 45 children were referred to the Balaghat district hospital along with 12 adults, while 73 children were discharged after initial treatment. Chief Medical and Health Officer Dr Shatrughan Singh Dahiya confirmed on Sunday that all hospitalised patients are stable and out of danger under medical supervision, while authorities have initiated a probe into the food contamination