Image: ANI

  • ജീവനൊടുക്കാന്‍ നദിയിലേക്ക് എടുത്തുചാടി, മുതലയുടെ ആക്രമണം, രക്ഷയ്ക്കായി നിലവിളിച്ചു, രക്ഷ

ജീവനൊടുക്കാനായി പുഴയില്‍ ചാടിയ യുവതിയെ മുതല ആക്രമിച്ചതോടെ സമീപവാസികളും പൊലീസും രക്ഷയ്ക്കെത്തി. കര്‍ണാടകയിലെ ഉടുപ്പിയിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുമാരധാര നദിയില്‍ ചാടി ജീവനൊടുക്കാനാണ് യുവതി ശ്രമിച്ചത്. 

Also Read: പ്രധാനപ്പെട്ട ദിവസം തന്നെ സ്വര്‍ണ വില കുറഞ്ഞു; വാങ്ങാനിരിക്കുന്നവര്‍ക്ക് നേട്ടം

വ്യക്തിപരമായ പ്രശ്നങ്ങളെത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു യുവതിയെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ജീവനൊടുക്കാന്‍ നദിയിലേക്ക് ചാടിയതിനു പിന്നാലെ യുവതിക്ക് മുതലയുടെ ആക്രമണം നേരിടേണ്ടിവന്നു. പിന്നാലെ കരഞ്ഞുനിലവിളിച്ച യുവതിയുടെ സഹായത്തിനായി സമീപത്തെ ലോഡ്ജിലെ ജീവനക്കാരനും സമീപവാസികളുമെത്തി. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് പൊലീസും പാഞ്ഞെത്തി. തുടര്‍ന്നാണ് യുവതിയെ പിടിച്ചു കരയ്ക്കു കയറ്റാനായത്. 

പിന്നാലെ യുവതിയുടെ കുടുംബവുമായി സംസാരിച്ച പൊലീസ് കൗണ്‍സിലിങ്ങും നല്‍കിയ ശേഷമാണ് യുവതിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചത്. നിലവില്‍ പരാതിയൊന്നും ഇല്ലാത്തതിനെത്തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

Woman Rescued After Crocodile Attack in River:

A young woman who jumped into the Kumaradhara River in an alleged suicide attempt was attacked by a crocodile in Udupi, Karnataka, on Wednesday night. The woman, who was reportedly under severe mental stress due to personal problems, screamed for help after the attack. A lodge employee, local residents and police rushed to the spot and managed to rescue her from the river. Police later counselled her, spoke to her family and sent her home with them; no case has been registered as no complaint was filed.