ഭാര്യയോടും ഭാര്യവീട്ടുകാരോടും വഴക്കിട്ട് വീടുവിട്ടിറങ്ങി വിഷം കഴിച്ചുമരിച്ച യുവാവിന്റെ വിഡിയോ നടുക്കുന്ന അനുഭവമായി. ഭാര്യയില്‍ നിന്നും ഭാര്യവീട്ടുകാരില്‍ നിന്നും നേരിട്ട കടുത്ത പീഡനം തുറന്നുപറഞ്ഞാണ് യുപിയിലെ മീററ്റ് സ്വദേശി പ്രബല്‍ കുമാര്‍ ഗുപ്ത വിഡിയോ പോസ്റ്റ് ചെയ്തതും പിന്നാലെ മരിച്ചുവീണതും. എട്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു. ബോധരഹിതനായി കണ്ടെത്തിയ പ്രബല്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിനാണ് പ്രബല്‍ സ്നേഹ ഗുപ്തയെ വിവാഹം കഴിച്ചത്. തുടക്കം മുതല്‍ ഇരുവരുടെയും വൈവാഹിക ജീവിതം അത്ര സുഖകരമായിരുന്നില്ല. ഭാര്യയും വീട്ടുകാരും തന്നെ മാനസികമായി തകര്‍ക്കുന്ന രീതിയില്‍ സംസാരിച്ചിരുന്നുവെന്ന് പ്രബല്‍ മരണത്തിന് മുന്‍പ് റെക്കോഡ് ചെയ്ത വിഡിയോയില്‍ പറയുന്നു. സ്വത്ത് ഭാഗം വയ്പ്പിച്ച് സ്വന്തം പേരിലാക്കണമെന്ന് അവര്‍ പ്രബലിനെ നിര്‍ബന്ധിച്ചിരുന്നു.
‘ഒരുതവണ വഴക്കുണ്ടായപ്പോള്‍ മധ്യസ്ഥശ്രമത്തിനായി പൊലീസ് സ്റ്റേഷനില്‍ പോയി. എന്നാല്‍ പൊലീസുകാര്‍ എന്നെ ഭീഷണിപ്പെടുത്തി സ്നേഹ ആവശ്യപ്പെടുന്നത് ചെയ്തുകൊടുക്കാനാണ് പറഞ്ഞത്. ഇതോടെ ഞാന്‍ തീര്‍ത്തും നാണംകെട്ട് തിരിച്ചുപോകേണ്ട അവസ്ഥയിലായി.’ പ്രബല്‍ പറയുന്നുണ്ട്.
ഇന്നലെ ഇരുവരുടെയും വിവാഹവാര്‍ഷികമായിരുന്നു. പകല്‍ 11 മണിയോടെ പ്രബല്‍ വീടുവിട്ടിറങ്ങി. തുടര്‍ന്ന് കെമിക്കല്‍ സയന്റിസ്റ്റായ പ്രബല്‍ വിഷം കഴിച്ചു. പിന്നീടാണ് മരണമൊഴി പോലെ വിഡിയോ റെക്കോഡ് ചെയ്തത്.
ബോധരഹിതനായി കിടന്ന പ്രബലിനെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അധികം വൈകാതെ മുപ്പതുകാരന് മരണത്തിന് കീഴടങ്ങി. മകന്റെ മരണവാര്‍ത്തയറിഞ്ഞ് പ്രബലിന്റെ പിതാവിന് ഹൃദയാഘാതമുണ്ടായി. ഭാര്യക്കെതിരെയും ഭാര്യവീട്ടുകാര്ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം