വനിതാ ജയിലറോട് ഐപിഎസ് സുഹൃത്തുമായി കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ട ജനറല്‍ ഓഫ് ജയില്‍സിനെതിരെ അന്വേഷണം. ഒഡീഷയിലാണ് സംഭവം. ഐപിഎസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 ജൂലൈയില്‍ ജയില്‍ സന്ദര്‍ശനത്തിനായി കുറ്റരോപിതനായ ഐപിഎസ് ഉദ്യോഗസ്ഥന്‍ കുല്‍ദീപ് റാവത്ത് എത്തിയിരുന്നു. ജനറല്‍ ഓഫ്‍ ജയില്‍ ആയി അന്ന് സേവനമനുഷ്ടിച്ചിരുന്നത് കുല്‍ദീപ് റാവത്തിന്‍റെ അടുത്ത സുഹൃത്തായ സുശാന്ത് കുമാര്‍ നാഥായിരുന്നു. സന്ദര്‍ശനത്തിനിടെ കുല്‍ദീപ് വനിതാ ജയിലറുടെ നമ്പര്‍ വാങ്ങി. തുടര്‍ന്ന് ഇയാള്‍ ജയിലര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. തുടര്‍ന്ന് 2025 ആഗസ്റ്റില്‍ കുല്‍ദീപ് ഇവരെ അത്താഴത്തിന് ക്ഷണിച്ചു.  എന്നാല്‍ യുവതി വിസമ്മതിച്ചു. സെപ്റ്റംബറിലും യുവതിയെ ഇയാള്‍ ഹോട്ടലിലേക്ക് അത്താഴത്തിന് ക്ഷണിച്ചു. ഈ ക്ഷണവും യുവതി നിരസിച്ചു. 

എന്നാല്‍ അധികം വൈകാതെ യുവതിയെ ജയിലിലെ ഉന്നതാധികാരിയായിരുന്ന സുശാന്ത് കുമാര്‍ നാഥ് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയോട് തന്‍റെ സുഹൃത്ത് കുല്‍ദീപിന് യുവതിയോടൊപ്പം അത്താഴം കഴിക്കാന്‍ ആഗ്രഹമുണ്ട് പോകണമെന്ന് അറിയിക്കുകയായിരുന്നു. പകച്ചുപോയ യുവതി വൈകാതെ ഇത് കേസാക്കി. 

കേസില്‍ അന്വേഷണവിധേയമായി സുശാന്ത് കുമാര്‍ നാഥിനെ സ്ഥലം മാറ്റിയിരിക്കുകയാണ്. ഐപിഎസ് ഉദ്യോഗസ്ഥന്‍ കുല്‍ദീപിനെതിരെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

ENGLISH SUMMARY:

Odisha jailer harassment case details how a senior prison official pressured a female staff member to entertain an IPS officer. Malayala Manorama Online News covers this shocking administrative misconduct and the ongoing investigation against the accused officers.