സെക്സ് റാക്കറ്റിന്‍റെ പിടിയിൽനിന്ന് 35കാരിയായ നടിയെ രക്ഷപ്പെടുത്തി പൊലീസ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഒരു എൻജിഒ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.
Also Read: പഠിക്കാന്‍ മിടുക്കി, വിവാഹത്തോടെ എമില്‍ഡയ്ക്ക് കൂലിപ്പണിക്കിറങ്ങേണ്ടിവന്നു; മരിച്ചത് കുഞ്ഞിനു മുന്നില്‍
നടിയെയടക്കം സംഘം ലക്ഷ്യമിട്ടിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് മഹാരാഷ്ട്ര പൊലീസ് ഒരു ഡമ്മി ഇടപാടുകാരനെ അയയ്ക്കുകയായിരുന്നു. ഒക്ടോബർ എട്ടിന് മീരാ–ഭയന്ദർ റോഡിലെ ഹോട്ടലിലേക്കാണ് ഇയാളെ അയച്ചത്. ലഭിച്ച വിവരങ്ങള്‍ ശരിയാണെന്ന് ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിൽ തബ്സും എന്ന പേരിലറിയപ്പെടുന്ന 39കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read: ഉച്ചയ്ക്ക് വൈറ്റില ബാറില്‍, വൈകിട്ട് പാലാരിവട്ടം, രാത്രി നെടുമ്പാശ്ശേരി!100 കി.മീ വേഗത്തില്‍ കാറോടിച്ചു
സോണിയ ഉമർ ഖുറേഷി എന്നാണ് ഇവരുടെ യഥാർഥ പേര്. സ്ത്രീകളെ നിർബന്ധിച്ച് പെൺവാണിഭ സംഘത്തിന്റെ ഭാഗമാക്കുകയും വേശ്യാവൃത്തിയിലേക്ക് നയിക്കുകയും ചെയ്തിരുന്നത് ഇവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഘത്തെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് 35കാരിയായ ടെലിവിഷൻ നടിയെയും ഇവിടെനിന്ന് രക്ഷപ്പെടുത്തി.
ടെലിവിഷൻ സീരിയലുകൾ, വെബ് സീരീസുകൾ, ഫോട്ടോഷൂട്ടുകൾ എന്നിവയ്ക്കായി എത്തിയിരുന്ന സ്ത്രീകളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. നടിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല. നിലവിൽ നടിയെ മുംബൈയിലെ റെസ്ക്യൂ ഫൗണ്ടേഷനിൽ താമസിപ്പിച്ചിരിക്കുകയാണ്.
നടിയെയടക്കം നിരവധി സ്ത്രീകളെ സംഘം ലക്ഷ്യമിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ 143-ാം വകുപ്പും അനാശാസ്യ പ്രവർത്തനങ്ങൾ തടയുന്ന നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചുമത്തിയാണ് തബ്സുമിനെ അറസ്റ്റ് ചെയ്തത്. കേസിൽ ഇവരുടെ പ്രധാന സഹായിയായ പുരുഷൻ ഒളിവിലാണെന്നാണ് വിവരം. റാക്കറ്റുമായി ബന്ധമുള്ള മറ്റ് സംഘാംഗങ്ങളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.