Image Credit:X

  • കന്നുകാലികളെ മേയാന്‍ വിട്ടിരുന്ന സ്ഥലം ഭഡാന അധികാരത്തിന്‍റെ സ്വാധീനം ഉപയോഗിച്ച് കയ്യേറിയെന്നും ഇവിടെ അനധികൃത ഖനനമുള്‍പ്പടെ നടത്തിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ക്രഷര്‍ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ്

മെറ്റല്‍ ക്രഷര്‍ യൂണിറ്റ് വീണ്ടും തുറക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മുന്‍ ബിജെപി എംഎല്‍എയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ജയ്പുരിലെ ഭോണ്ടയിലാണ് സംഭവം. ബിജെപി മുന്‍ എംഎല്‍എ അടാര്‍ സിങ് ഭഡാനയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഭോണ്ടയുടെ ക്രഷര്‍ യൂണിറ്റില്‍ വച്ചാണ് വാക്കേറ്റവും തുടര്‍ന്ന് അനിഷ്ട സംഭവവും ഉണ്ടായത്. ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനത്തെ ചൊല്ലി നാട്ടുകാരും ഭഡാനയുമായി കുറച്ച് കാലമായി തര്‍ക്കം നിലനിന്നിരുന്നു. 

രാത്രി യൂണിറ്റിലേക്ക് സഹായി ഗഗന്‍ ശര്‍മയുമായെത്തിയ ഭഡാനയെ നാട്ടുകാര്‍ വടികളും കല്ലുമായി ആക്രമിക്കുകയായിരുന്നു. ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിലേക്കും മാറ്റി. ചികില്‍സയിലിരിക്കെയാണ് ഭഡാന മരിച്ചത്.

കന്നുകാലികളെ മേയാന്‍ വിട്ടിരുന്ന സ്ഥലം ഭഡാന അധികാരത്തിന്‍റെ  സ്വാധീനം ഉപയോഗിച്ച് കയ്യേറിയെന്നും ഇവിടെ അനധികൃത ഖനനമുള്‍പ്പടെ നടത്തിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ക്രഷര്‍ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് പൊലീസും പറയുന്നു. വീണ്ടും തുറക്കാന്‍ ഭഡാന ശ്രമിക്കുന്നതറിഞ്ഞ നാട്ടുകാര്‍ കഴിഞ്ഞ 15 ദിവസമായി സത്യാഗ്രഹം നടത്തി വന്നു. ഞായറാഴ്ച അന്‍പതോളം ആളുകളുമായി സ്ഥലത്തേക്ക് എത്തിയ ഭഡാന പ്രതിഷേധക്കാരെ ബലമായി ഒഴിപ്പിച്ചു. ഇതോടെ കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സ്ഥലത്ത് ഇപ്പോള്‍ അധിക പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഹരിയാന സ്വദേശിയായ ഭഡാന 2003 മുതല്‍ 2008 വരെ രാജസ്ഥാനിലെ ബയാനയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു.

ENGLISH SUMMARY:

Former BJP MLA Attar Singh Bhadana was allegedly beaten to death by local residents during a dispute over the reopening of a metal crusher unit in Bhondsi, near Jaipur. The incident occurred on Sunday night when Bhadana arrived at the site with his aide, Gagan Sharma, and was attacked with sticks and stones, leaving both men seriously injured. Bhadana was taken to a hospital and later shifted to SMS Hospital in Jaipur, where he died while undergoing treatment. Residents alleged that Bhadana had encroached on grazing land and carried out illegal mining, while police said the crusher unit had remained closed for a year following local opposition and that tensions escalated when he attempted to reopen it.