thoothukudi-accident

TOPICS COVERED

തൂത്തുക്കുടിയിലുണ്ടായ ബൈക്കപകടത്തിന്‍റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സാത്താന്‍കുളത്ത് ബൈക്കില്‍ കടയ്ക്ക് പുറത്ത് റോഡിനോട് ചാരി ഇരിക്കുകയാണ് യുവാവ്. ഇതിനിടെ നിയന്ത്രണം വിട്ട് വന്ന കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയാണ്.  ബൈക്ക് യുവാവിന്‍റെ പിന്നില്‍ നിന്ന് തെറിച്ചുപോകുകയും യുവാവ് നിലത്ത് ഇരിക്കുകയുമാണ്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം എന്നാല്‍ ചിരി പടര്‍ത്തിയ അപകടത്തിന്‍റെ മറ്റൊരു വശമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 

തെറിച്ച ബൈക്ക് കടയുടെ മറ്റൊരു വശത്ത് റോഡിനോട് ചാരി ഇരിക്കുന്ന യുവാവിന്‍റെ ശരീരത്തിലേക്ക് തെറിച്ചുവീഴുകയാണ്. ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിലാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത ആളാണ് കാര്‍ ഓടിച്ചത്. റോഡിലിറക്കി ബൈക്ക് പാര്‍ക്ക് ചെയ്തതിന് ബൈക്കില്‍ ഇരുന്ന യുവാവിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. 

ENGLISH SUMMARY:

Thoothukudi bike accident video shows a shocking incident where a runaway car hits a parked motorcycle, injuring a young man sitting by the roadside. The viral CCTV footage has sparked major discussions online regarding reckless driving and road safety after the bizarre collision.